അഭിനയ രംഗത്തെത്തിയത് അപ്രതീക്ഷിതമായി: ലയ സിംസണ്‍ മനസ്സ് തുറക്കുന്നു…

Entertainment Interview

കൊച്ചി: കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ അഭിനയിച്ചത് ഒമ്പത് സിനമകളിലും 15ഓളം പരസ്യചിത്രങ്ങളും.
മോഡലിംഗിനോടും ഫാഷനോടും ചെറുപ്പംമുതലെ താല്‍പര്യമുണ്ടായിരുന്നെങ്കിലും ആദ്യമായി അഭിനയിക്കുന്നതും ഒരു വര്‍ഷം മുമ്പ്. പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച മകള്‍ക്ക് ഷൂട്ടിംഗ് ലൊക്കഷനിലേക്ക് കൂട്ടുവന്ന് അവസാനം പ്രമുഖ കമ്പനികളുടെ പരസ്യചിത്രങ്ങളിലെ പ്രധാന ക്യാരടക്ടറായിമാറി. അതോടൊപ്പം ചെറിയറോളുകളിലൂടെയാണെങ്കിലും സിനിമയിലും സജീവം. ഇനി തന്റെ ലക്ഷ്യം സിനിമയില്‍ തന്റേതായ ഒരു വ്യക്തിമുദ്രപതിപ്പിക്കലാണെന്നും ലയ സിംസണ്‍ പറയുന്നു.
ഒരിക്കലുംപ്രതീക്ഷിക്കാതെ അഭിനയ രംഗത്തേക്കുപ്രവേശിച്ച ലയ സിംസണ്‍ ‘മുറുപുറം കേരള’യോട് മനസ്സ് തുറക്കുന്നു.

ഇതിനോടകം ഞാന്‍ അഭിനയിച്ച് പുറത്തിറങ്ങിയ പ്രധാനസിനിമകള്‍ ഗന്ധര്‍വ്വന്‍, പ്രതിപൂവന്‍കോഴി, ഷൈലോക് എന്നിവയാണ്. എന്റെ മകളിലൂടെയാണ് സിനിമയിലേക്കെത്തിയത് ‘ലയാസ് കിച്ചണ്‍’ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം നടത്തിക്കൊണ്ടുവരികയായിരുന്നു. അന്ന് കൊച്ചി ഡി.എല്‍.എഫിലായിരുന്ന താമസം. ഈ സമയത്ത് ഒരുപാട് സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ അവിടെ താമസിച്ചിരുന്നു. ഈസമയത്താണ് ലയാസ് കിച്ചണിന്റെ ക്ലയിന്റായിരുന്ന സിനിമാപ്രവര്‍ത്തകന്‍കൂടിയയ ജീന്‍സ് ഭാസ്‌കര്‍വഴി മകള്‍ക്ക് കെ.എസ്.എഫ്.ഇയുടെ പരസ്യചിത്രത്തിലേക്ക് അവസരം ലഭിച്ചത്. ശേഷം മകളുമായി താന്‍ ഷൂട്ടിന് പോയപ്പോള്‍ അവിടെ പാപ്പിനു എന്ന ഒരു സിനിമോറ്റോഗ്രാഫറുണ്ടായിരുന്നു. ഷൂട്ട്‌ചെയ്യുന്ന പരസ്യചിത്രത്തിന്റെ ഒരു സീനില്‍ വസ്ത്രത്തിന്റെ ഷൈഡ് ലഭിക്കാന്‍വേണ്ടി തന്നോടും അവിടെ ഇരിക്കാന്‍ പറഞ്ഞു. പാപ്പിനു തന്നെ ആയിരുന്നു ഷൂട്ട്‌ചെയ്തിരുന്നത്. ഇതിന് ശേഷം നല്ല ക്യാമറാഫേസ് ഉണ്ടെന്ന് പറഞ്ഞ് പാപ്പിനു പ്രോത്സഹനം തന്നുവെങ്കിലും അപ്പോള്‍ അതൊന്നും വലിയ കാര്യമായെടുത്തില്ല

.ശേഷം ആദ്യമായി താന്‍ ഫോട്ടോഷൂട്ട് നടത്തിയത് മംഗളത്തിന്റെ കവര്‍പേജിന് വേണ്ടിയായിരുന്നു. പക്ഷെ അത് മംഗളത്തിന്റെ കവര്‍പേജിലൊന്നും വന്നില്ല. പക്ഷെ ആ ഫോട്ടോകള്‍ ഒരുപാട് കാസ്റ്റിംഗ് ഡയറക്ടേഴ്‌സിലൊക്കെ എത്തി. ഇതോടെ പലരും പരസ്യ മോഡലായി വിളിക്കാന്‍ തുടങ്ങി. ഇതിനിടെ മകള്‍ക്ക് രണ്ടാമതൊരു പരസ്യചിത്രവുംകൂടി വന്നപ്പോള്‍ അവിടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന പാര്‍വ്വതിയുമായി പരിചയപ്പെട്ടു. തുടര്‍ന്ന് അവര്‍ വഴിയാണ് താന്‍ ആദ്യമായി ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കുന്നത്. ‘മില്‍ക്കോ’ എന്ന മില്‍ക്ക് ബ്രാന്‍ഡിന്റെ പരസ്യമായിരുന്നു അത്. പിന്നീട് നിരവധി പരസ്യചിത്രങ്ങള്‍ ലഭിച്ചു.

ഇനി റിലീസാകാനുള്ള ദൃശ്യം 2, മാലിക്, വണ്‍ എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. കൈവെക്കുന്ന മേഖലയില്‍ തന്റെ ഒരു വ്യക്തി മുദ്രപതിപ്പിക്കണമെന്ന് ആഗ്രഹിക്കാറുണ്ട്. താന്‍ നടത്തിവന്നിരുന്ന ‘ലയാസ് കിച്ചണും’ നല്ല രീതിയില്‍ അറിയപ്പെടുന്ന ഒരു ബ്രാന്‍ഡ് ആയിരുന്നു. ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഈമേഖലയില്‍കൂടുതല്‍ മുന്നേറാന്‍ അതിയായ ആഗ്രഹമുണ്ട്. അപ്രതീക്ഷിതമായാണ് അഭിനയ രംഗത്തേക്കുവന്നത്. തനിക്കൊരിക്കലും അഭിനയിക്കാനുള്ള കഴിവുണ്ടെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മോഡലിംഗിനോടും ഫാഷന്‍ഷോയോടും എല്ലാം താല്‍പര്യമുണ്ടായിരുന്നു. കോളജിലൊക്കെ ഇവ ചെയ്തിരുന്നു. സ്‌കൂളില്‍നിന്നും കോളജില്‍നിന്നുമെല്ലാം നൃത്ത മത്സരങ്ങളിലൊക്കെ പങ്കെടുത്തിരുന്നു.

എന്നാല്‍ ഈസമയത്തൊന്നും അഭിനയമേഖലയുമായി ഒരു ബന്ധവുമില്ലായിരുന്നു. അഭിനയം വളരെ സിമ്പിളാണെന്നാണ് കരുതിയിരുന്നത്. പക്ഷെ ആദ്യമായി ക്യാമറയുടെ മുമ്പില്‍ നിന്നപ്പോഴാണ് ഇതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്. തനിക്ക് സിനിമാമേഖലയിലുള്ളവരോടെല്ലാം വലിയ ആരാധനയാണ്. മമ്മൂക്ക, ലാലേട്ടന്‍, പ്രിത്വിരാജ്, മഞ്ജുവാര്യര്‍ തുടങ്ങിയവരെയെല്ലാം വലിയ ഇഷ്ടമാണ്. സിനിമയില്‍ അഭിനയിക്കാന്‍ വരികയാണെങ്കില്‍ ഇവരെയൊക്കെ കാണാമല്ലോ, ഇവരുടെ കൂടെയല്ലാം ഒന്നു നില്‍ക്കാമല്ലോ എന്നൊക്കെയാണ് അഭിനയിക്കാന്‍ വന്നപ്പോള്‍ ആലോച്ചിരുന്നത്. എന്നാല്‍ ദൈവംതന്ന അനുഗ്രഹംകൊണ്ട് ഇവരെ കാണാന്‍ മാത്രമല്ല ഇവരുടെ കൂടെ ഒരേ ഫ്രയ്മില്‍ അഭിനയിക്കാനും സാധിച്ചു. ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയില്‍ മുകേഷേട്ടന്റെ ഭാര്യയായാണ് അഭിനയിച്ചത്. എന്നാല്‍ മമ്മൂക്കയുമായി കോമ്പനീഷന്‍ സീനുണ്ടായിരുന്നു.പ്രതിപൂവന്‍കോഴിയില്‍ അഭിനയിച്ച നാലു സീനും മഞ്ജുചേച്ചിയോടൊപ്പം തന്നെയായിരുന്നു.

അഭിനയത്തോട് തന്നെയാണ് താല്‍പര്യം, നല്ല ക്യാരക്ടര്‍ മലയാള സിനിമയില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണിപ്പോള്‍. പ്രൊഫഷണലായി യഥാര്‍ഥത്തില്‍ താന്‍ ഒരു എന്‍ജിനിയറാണ്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നാലു വര്‍ഷം ലക്ചറര്‍ ആയി ജോലിചെയ്തിരുന്നു. പിന്നീട് കുടുംബത്തെ കൂടുതല്‍ ശ്രദ്ധിക്കാനായി ജോലി ഉപേക്ഷിച്ചു. ഭര്‍ത്താവ് ബിബിന്‍ വിന്‍സെന്റ് ജിയോജിതിലെ ജനറല്‍ മാനേജറാണ്.മക്കള്‍: ആന്റണി, ജോസഫ്, എയ്ഞ്ചല്‍.

Leave a Reply

Your email address will not be published. Required fields are marked *