റിമി ടോമിയുടെ ആരും കാണാത്ത മറ്റൊരു മുഖത്തെ കുറിച്ച്

Entertainment Feature

കൊച്ചി: റിമി ടോമിയെന്ന് കേട്ടാല്‍ ഭൂരിഭാഗം മലയാളികളുടേ മനസ്സിലും ആദ്യം എത്തുക അവതാരകയായും ഗായികയായും റിമി നടത്തിയ പ്രകടനങ്ങളണ്. അതുപോലെ ചളി തമാശകള്‍ പറഞ്ഞ് ആളുകളെ പൊട്ടിച്ചിരിപ്പിക്കുന്ന റിമിയേയുമാകും. എന്നാല്‍ റിമി വെറുമൊരുപൊട്ടിക്കാളി പെണ്ണല്ലെന്നും റിമിയുടെ പ്രവര്‍ത്തനങ്ങള്‍ പുറംലോകമറിയാഞ്ഞിട്ടാണെന്നും റിമിയുടെ അടുത്ത ചില സുഹൃത്തുക്കള്‍ പറയുന്നു. കൂടെയുള്ളവര്‍ സങ്കടപ്പെടുമ്പോള്‍ മുമ്പും പിമ്പും നോക്കാതെ അവരുടെ കണ്ണീരൊപ്പുന്ന ഒരു റിമിടോമിയെ കുറിച്ചാണ് ഇവര്‍ പറയുന്നത്.
മഴപെയ്താല്‍ വെള്ളം അകത്തുവീഴുന്ന വീട് കണ്ടപ്പോള്‍ പുതിയ വീട് വെച്ചു നല്‍കി. ക്യാന്‍സര്‍ രോഗം സ്ത്രീക്കു ഒരു പ്രോഗ്രാമിന്റെ മുഴുവന്‍ പൈസയും എണ്ണിപോലുംനോക്കാതെ കൈമാറി. ഇതിന് പുറമെ വിവാഹധനസഹായവും, വിദ്യാഭ്യാസ സഹായവും പലരും കാണാതെ പോയ ഗായിക റിമി ടോമിയുടെ മറ്റൊരു മുഖത്തെ കുറിച്ച് കൂടെയുള്ളവര്‍ പറയുന്ന കാര്യങ്ങളാണിത്. പ്രമുഖ മേകപ്പ് ആര്‍ടിസ്റ്റ് രഞ്ജു രഞ്ജിമാറും, ”റിമിടോമിയുടെ ‘ഒന്നും ഒന്നും മൂന്ന്’ റിയാലിറ്റി ഷോയിലൂടെ മ്യുസിഷന്‍കൂടിയായ ലിനുലാലുമാണ് റിമയുടെ മനുഷ്യത്വ സമീപനങ്ങളെ കുറിച്ചു പറയുന്നത്. കൂടെ നില്‍ക്കുന്നവരേയും ഇവരുടെ ബന്ധുക്കളേയുമാണ് റിമിടോമി മനസ്സറിഞ്ഞു സഹായിക്കുന്നത്. പലപ്പോഴും സ്റ്റേജ് ഷോകളിലും, റിയാലിറ്റി ഷോകളിലും കുട്ടിത്തംമാറാത്ത താമശകളും, ചെറിയ വിവാദപരാമര്‍ശങ്ങളുമൊക്കെയായി അറിയപ്പെടുന്ന റിമി ടോമിയുടെ ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പുറത്തുപറയാറില്ലെന്നും എന്നാല്‍ ഇത് മറ്റുള്ളവര്‍ക്ക്കൂടി മാതൃകയാക്കാവുന്ന കാര്യങ്ങളായതിനാലാണ് താന്‍ ഇക്കാര്യങ്ങള്‍ പുറത്തു പറയുന്നതെന്നു രഞ്ജു രഞ്ജിമാര്‍ പറഞ്ഞു. രഞ്ജു രഞ്ജിമാറിന്റെ വാക്കുകള്‍ ഇങ്ങിനെയാണ്:

2010മുതല്‍ അടുത്തറിയാവുന്ന വ്യക്തിയാണ് റിമി. നിരവധിപേരെയാണ് റിമി സഹായിക്കുന്നത്. ചികിത്സാസഹായം, വീട് വെക്കാന്‍ സഹായം, വിവാഹ ധനസഹായം ഇത്തരത്തില്‍ നിരവധി സഹായങ്ങള്‍ നല്‍കുന്ന റിമി ടോമിയെ ആര്‍ക്കും അറിയില്ല. ഇക്കാര്യങ്ങളൊന്നും റിമി പരസ്യമാക്കാന്‍ ശ്രമിച്ചിട്ടുമില്ല.
കേരളത്തില്‍ പ്രകൃതി ദുരന്തമുണ്ടായപ്പോള്‍ രണ്ടു തവണയായി മൂന്നു ലക്ഷംരൂപാവെച്ച് മൊത്തം ആറു ലക്ഷംരൂപയാണ് സഹായധനമായി കൈമാറിയത്. നിരവധി അവശകലാകാരന്‍മാരെ സഹായിക്കുന്നു. ഒരാള്‍ക്കു നല്‍കുന്നതു മറ്റൊരാളോട് പറയാറില്ല.
എന്റെ അറിവില്‍ റിമിയോടൊപ്പം അസിസ്റ്റാന്റായി നിന്നിരുന്ന വ്യക്തിയുടെ വീട്ടില്‍ ഒരുദിവസം റിമി പോയപ്പോള്‍ വളരെ ചെളിപിടിച്ച ഒരുവീടായിരുന്നു അത്. മഴപെയ്താല്‍ വെള്ളം അകത്തുവീഴുന്ന അവസ്ഥയുമായിരുന്നു. ഇത് കണ്ട റിമി ഇവര്‍ക്കു സ്വന്തമായൊരു വീടുവെച്ചു നല്‍കി. ഇതോടൊപ്പം റിമിയോടൊപ്പം സഹായത്തിനു നിന്നിരുന്ന മറ്റൊരു സ്ത്രീക്കു ക്യാന്‍സര്‍ രോഗം വന്നപ്പോള്‍ ഒരു പ്രോഗ്രാമിന്റെ മുഴുവന്‍ പൈസയും ആ സ്ത്രീക്കുകൈമാറിയത് ഞാന്‍ എന്റെ കണ്ണുകൊണ്ട് കണ്ടതാണ്. ആപ്രോഗ്രാമില്‍നിന്നും കിട്ടിയ പൈസ എണ്ണിപോലും നോക്കാതെയാണ് അതുപോലെ അവര്‍ക്കുകൈമാറിയത്.

തിരുവനന്തപുരത്തുള്ള ഒരു സ്ത്രീയുടെ കുഞ്ഞിന് തുടര്‍പഠനത്തിനായി അഡ്മിഷന്‍ ലഭിച്ചെങ്കിലും ഫീസടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നതറിഞ്ഞ് ഇവരുടെ അഡ്മിഷന്‍ ഫീസിനടക്കം ഒരുലക്ഷത്തോളംരൂപ നല്‍കിയതും താന്‍ കണ്ട കാര്യങ്ങളാണ്. അവരുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കിയപ്പോള്‍ കൊച്ചുപോയി പഠിക്കട്ടെ എന്നു പറഞ്ഞാണ് ഈ തുക കൈമാറിയത്. റിമിയോടൊപ്പം മ്യുസിഷന്‍മാരായി പോകുന്നവര്‍ക്കെല്ലാം കോവിഡ് കാലത്ത് ഒരു നിശ്ചിതതുക സാമ്പത്തിക സഹായം നല്‍കി. ഇത്തരത്തിലുള്ള നിരവധി സഹായങ്ങള്‍ റിമി നല്‍കിവരുന്നു. ഇതിനുപുറമെ നിരവധി വിവാഹങ്ങള്‍ക്കു സാമ്പത്തികസഹായം നല്‍കിതും താന്‍ നേരിട്ടും അല്ലാതെയും അറിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പുറത്തുപറയരുതെന്ന് റിമി മുമ്പ് പറഞ്ഞിരുന്നെങ്കിലും മറ്റുള്ളവര്‍ക്കും പ്രചോദനമാകുന്ന കാര്യങ്ങളായതിനാലാണ് താനിപ്പോള്‍ ഇതു പുറത്തുപറയുന്നതെന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.
റിമിടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് റിയാലിറ്റി ഷോയിലെ മ്യുസിഷന്‍കൂടിയായ ലിനുലാലു റിമയുടെ മനുഷ്യത്വ സമീപനങ്ങളെ കുറിച്ചു പറയുന്നത് ഇങ്ങിനെയാണ്. ലിന് തന്റെ ഫേസ്ബുക്കില്‍ കുറിച്ച കാര്യങ്ങളാണിത്.

കൊറോണ എന്ന മഹാവ്യാധി മൂലം ലോകജനത മുഴുവന്‍ കഷ്ടത അനുഭവിക്കുന്ന ഈ സമയത്ത് മറ്റെല്ലാ മേഖലകളില്‍ ഉള്ളവരെ പോലെ കഷ്ടത അനുഭവിക്കുന്ന ഒരു വിഭാഗം ആണ് കലാകാരന്മാര്‍. കലാകാരന്മാര്‍ക്കുള്ള സാമ്പത്തിക സഹായം അനുവദിച്ച സംസ്ഥാന ഗവണ്‍മെന്റിന് നന്ദി പറയുന്നു.
അതുപോലെ തന്നെ ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ഒരുപാട് കലാകാരന്മാര്‍ക്ക് നല്ലൊരു ധനസഹായം ചെയ്ത ആളാണ് റിമി ടോമി. ഈ ധനസഹായം ഒരുപാട് പേര്‍ക്ക് ആശ്വാസം ആയിട്ടുണ്ട്. ഞാന്‍ ഇത് പറയാന്‍ കാരണം ഈ സഹായം ഞാന്‍ ആണ് എല്ലാവര്‍ക്കും എത്തിച്ചു കൊടുത്തത്.
ആരോടും റിമയുടെ പേരുപോലും പറയണ്ട എന്നാണ് എന്നോട് പറഞ്ഞത്. പക്ഷെ ഒരാള്‍ മനസറിഞ്ഞു ഒരു നന്മ ചെയ്യുന്നത് എല്ലാവരും അറിയണമെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാന്‍ ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.

സഹജീവികളെ സഹായിക്കാന്‍ എല്ലാവര്ക്കും ഇതൊരു പ്രചോദനം ആവട്ടെ എന്ന് കരുതി.
രഞ്ജു രഞ്ജിമാര്‍ ലിനു ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം തന്റെ പേജിലൂടെ ഷെയര്‍ ചെയ്ത് പറഞ്ഞ വാക്കുകള്‍ ഇങ്ങിനെയാണ്.
എനിക്കറിയാവുന്ന റിമി റ്റോമി ഇതാണ്, മനസ്സറിഞ്ഞ് മനുഷ്യരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന എന്റെ പൊട്ടിക്കാളി പെണ്ണ്,, ഇപ്പോള്‍ മാത്രമല്ല എത്ര എത്ര സഹായങ്ങള്‍ എത്രയൊ പേര്‍ക്ക് ചെയ്തിരിക്കുന്നു, വീട്, വിദ്യാഭ്യാസം, ചികിത്സാ ചിലവ്, അങ്ങനെ എത്ര എത്ര സഹായങ്ങള്‍ ചെയ്തിരിക്കുന്നു ആരോക്കെ മനസ്സിലാക്കിയില്ലെങ്കിലും ഈ സഹായ മനസ്സ് ഞാന്‍ കാണുന്നുണ്ട്, ദൈവം കാണുന്നുണ്ട്, ലവ് യൂ

Leave a Reply

Your email address will not be published. Required fields are marked *