ഇരുള്‍ ഫഹദ് ചിത്രം നെറ്ഫ്‌ലിക്‌സിലൂടെ ഏപ്രില്‍ 2ന് റിലീസ് ചെയ്യുന്നു

Entertainment Keralam News

സീ യു സൂണിനു ശേഷം വീണ്ടും ഡിജിറ്റല്‍ റിലീസിനൊരുങ്ങുകയാണ് ഫഹദ് ചിത്രം. ‘ഇരുള്‍’ ട്രെയ്ലര്‍ പുറത്തിറങ്ങി. ഇരുട്ടിന്റെ അഗാധതയില്‍ ഒളിപ്പിച്ച എന്തെല്ലാമോ രഹസ്യങ്ങള്‍ പേറുന്ന ട്രെയ്ലറുമായി ‘ഇരുള്‍’. ഇരുട്ടിലെ നിഗൂഢതകള്‍ ഭീതിയോടെ വിളിച്ചോതുന്ന അനുഭവം പ്രദാനം ചെയ്ത പോസ്റ്ററിന് പിന്നാലെ, ഇരുളിന്റെ അഗാധതയില്‍ ഒളിപ്പിച്ച എന്തെല്ലാമോ രഹസ്യങ്ങള്‍ പേറുന്ന ട്രെയ്ലറുമായി ഫഹദ് ഫാസില്‍ ചിത്രം ‘ഇരുള്‍’ ട്രെയ്ലര്‍. ഈ ചിത്രവും നെറ്ഫ്‌ലിക്‌സ് വഴിയാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. ഏപ്രില്‍ 2 ആണ് റിലീസ് തിയതി.

ഒരു കുടക്കീഴില്‍ നില്‍ക്കുന്ന രണ്ടു മനുഷ്യ രൂപങ്ങളും അവരെ യാത്രയയ്ക്കുന്ന വീടിന് മുന്നില്‍ നില്‍ക്കുന്ന സ്ത്രീയുമാണ് പോസ്റ്ററിലുള്ളത്. നസീഫ് യൂസഫ് ഇസ്സുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനും പ്രധാന വേഷത്തില്‍ എത്തുന്നു. സീ യു സൂണിന് ശേഷം ഫഹദും ദര്‍ശനയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇരുള്‍. ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചതുമുതല്‍ വിശേഷങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. കുട്ടിക്കാനത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ ജോമോന്‍ ടി ജോണ്‍. പ്രോജെക്ട് ഡിസൈനര്‍ ബാദുഷ.

Leave a Reply

Your email address will not be published. Required fields are marked *