കാലം മാറി കോലം മാറി ..സ്ത്രീ വിരുദ്ധ ചിന്താഗതികള്‍ക്കെതിരെയുള്ള ഗാനവുമായി ആര്യ ദയാല്‍.. വൈറലായി ഗാനം

Entertainment News

സ്ത്രീ വിരുദ്ധ ചിന്താഗതികള്‍ക്കെതിരെയുള്ള ഗാനവുമായി ആര്യ ദയാല്‍. വനിതാ ശിശു ക്ഷേമ വകുപ്പിനു വേണ്ടിയാണ് ആര്യ ദയാല്‍ ഗാനം ഒരുക്കിയിട്ടുള്ളത്. മാറുന്ന തലമുറയിലെ പെണ്‍കുട്ടികളുടെ കാഴ്ചപ്പാടുകള്‍ക്കും സ്വപ്‌നങ്ങള്‍ക്കുമാണ് ഗാനം ഊന്നല്‍ നല്‍കിയിട്ടുള്ളത്. അങ്ങനെ വേണം എന്ന പേരില്‍ ഇന്ന് യൂട്യൂബില്‍ പുറത്തിറക്കിയ ഗാനം ഇതിനോടകം തന്നെ പതിനായിരങ്ങളാണ് കണ്ടത്. വേര്‍തിരിവിനോടും മുന്‍വിധികളോടും ഇനി വിട്ടു വീഴ്ച വേണ്ട എന്ന സന്ദേശത്തോടെ വനിതാ ശ്ശു വികസന വകുപ്പും വീഡിയോ ഫേസ്ബുക്കില്‍ പങ്കു വെച്ചു.

സമൂഹത്തില്‍ നില നില്‍ക്കുന്ന സ്ത്രീ വിരുദ്ധതതക്കെതിരെയാണ് ഗാനം ശബ്ദിക്കുന്നത്. സ്ത്രീകള്‍ക്ക് അവരുടെ ജീവിതത്തിലെ തീരുമാനങ്ങള്‍ എടുക്കാന്‍ അവകാശം ഉണ്ടെന്നും അതില്‍ ബാക്കിയുള്ളവരുടെ തീരുമാനം അപ്രസക്തമാണ്, പൊന്നില്‍ പൗതിയണ്ട, പട്ടും ചുറ്റണ്ട, ഞങ്ങളെ ഞങ്ങളായ് കണ്ടാല്‍ മതി. എന്തു കഴിക്കണം എന്തു ധരിക്കണം എന്നുള്ളതെല്ലാം അവരവരുടെ മാത്രം സ്വാതന്ത്ര്യമാണെന്നും ഗാനം പറഞ്ഞു വെക്കുന്നു. ശശികല മേനോനാണ് വരികള്‍ എഴുതിയത്. ആതിഫ് അസീസാണ് സംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *