താരദമ്പതികള്‍ക്ക് കുഞ്ഞ് പിറക്കുമ്പോള്‍. താന്‍ ഗര്‍ഭിണിയായെന്ന് പേര്‍ളിമാണി

Entertainment Keralam

കൊച്ചി: ബിഗ് ബോസ് റിയാലിറ്റി ഷോയിലുടെ പ്രണയിച്ച് വിവാഹിതരായവരാണ് പേര്‍ളിമാണിയും ശ്രീനിഷും.ഗെയിം തന്ത്രമാണ് ഇരുവരുടെയും പ്രണയമെന്ന് മത്സരാര്‍ഥികള്‍ വരെ പറഞ്ഞിരുന്നെങ്കിലും വിവാഹത്തിലുടെ അതിന് മറുപടി നല്‍കി താരങ്ങള്‍ വീണ്ടും ശ്രദ്ധേയരായി. ഒടുവിലിപ്പോഴിതാ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വരുന്ന സന്തോഷവിവരം പങ്കുവെച്ചിരിക്കുകയാണ് പേളി.

ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ആരാധകര്‍ കാത്തിരുന്ന സന്തോഷ വാര്‍ത്ത പേളി പറഞ്ഞത്. ബിഗ്‌ബോസില്‍ ഇവര്‍ ഗെയിം ആണ് കളിക്കുന്നത്. വെറും അഭിനയം ആണ് പ്രണയം എന്നൊക്കെ. ഒരുപാട് ഗോസിപ്പുകള്‍ കേള്‍ക്കേണ്ടിവന്നിരുന്ന താരങ്ങള്‍ക്ക്. തുടര്‍ന്നാണ് രണ്ടുപേരുടെയും പ്രണയം ഒറിജിനല്‍ ആണെന്നും കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഇരുവരും ചേര്‍ന്ന് മോഹന്‍ലാലിനോട് പറയുകയുണ്ടായി.

തുടര്‍ന്ന് ലാലേട്ടന്‍ ഇടപെടുകയും ചെയ്തിരുന്നു. മത്സരത്തില്‍നിന്നും ശ്രീനിഷ് പിന്നീട് പുറത്തായെങ്കിലും കുറച്ചു നാളുകള്‍ക്കു ശേഷം ഇരുവരും വിവാഹിതര്‍ ആവുകയും ചെയ്തു . ബിഗ് ബോസിന് ശേഷം ശ്രീനിഷിനു ഒരുപാടു അവസരങ്ങള്‍ കിട്ടിയിരുന്നു . മിനി സ്‌ക്രീനില്‍ ആണ് കൂടുതലും അവസരങ്ങള്‍ കിട്ടിയത്. അവതാരകയായും സിനിമയില്‍ അഭിനയിച്ചും തകര്‍ത്തിരുന്ന പേര്‍ളി കല്യാണത്തിന് ശേഷം അടക്കവും ഒതുക്കവുമുള്ള കുട്ടിയായി വീട്ടില്‍ തന്നെ കൂടുകയായിരുന്നു . ഒന്ന് രണ്ടു സിനിമകളില്‍ പിന്നീട് അഭിനയിച്ചെങ്കിലും ചാനലിലെ അവതരണം കുറച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *