തിയറ്ററില്‍ ഇറങ്ങും മുമ്പ് ഇനി മലയാള സിനികള്‍ നിങ്ങളുടെ വീട്ടിലെത്തും

Entertainment

കോഴിക്കോട്: തിയറ്ററില്‍ റിലീസ് ചെയ്യും മുമ്പ് ഇനി മലയാള സിനികള്‍ നിങ്ങളുടെ വീട്ടിലെത്തും.
പുതിയ സംരംഭവുമായി പഞ്ചമി മീഡിയ. ചെറുകിട, ഇടത്തരം ബജറ്റ് ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്ക് അവരുടെ പുതിയ മലയാള ചിത്രങ്ങള്‍ ഓവര്‍-ദ്-ടോപ്പ് (ഒടിടി) പ്ലാറ്റ്ഫോമിലൂടെയും കേബിള്‍ ടിവി ചാനലുകളിലൂടെയും റിലീസ് ചെയ്യുന്നതിന് ഈ സംവിധാനം സഹായിക്കുന്നു. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ തിയറ്റര്‍ റിലീസ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ ചലച്ചിത്ര മേഖലയ്ക്ക് ഉണര്‍വായി മാറും പുതിയ സംവിധാനം.
കേരളത്തില്‍ നിലവില്‍ കേബിള്‍ ടിവി നെറ്റ്വര്‍ക്കില്‍ 50 ലക്ഷത്തോളം വീടുകളുണ്ട്. ഈ പ്രേക്ഷകരിലേക്കാണ് സിനിമ എത്തിക്കുന്നത്. ഇപ്പോള്‍ 35 ലക്ഷം വീടുകളില്‍ ഇതിനകം സിനിമ എത്തിക്കഴിഞ്ഞു. കേരള വിഷന്‍, ഭൂമിക, മലനാട്, കെസിഎല്‍, എച്ച്ടിവി തുടങ്ങിയ ചാനലുകളിലൂടെയാണ് 35 ലക്ഷം വീടുകളിലേക്ക് എത്തുന്നത്. ഇതില്‍ 10 ശതമാനം ആളുകള്‍ കണ്ടാല്‍ തന്നെ ഇന്നത്തെ നിലയില്‍ മലയാള സിനിമയ്ക്ക് വന്‍ വിജയമാണ്. അഞ്ചു കോടിയില്‍ താഴെ നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനേക്കാള്‍ വരുമാനം ഇതുവഴി ലഭിക്കും. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ വേറെ സാമ്പത്തിക ബാധ്യതകള്‍ ഇല്ല.
ഡിജിറ്റലായാണ് ചിത്രം അപ്ലോഡ് ചെയ്യുക. എംഎസ്ഒ ഇത് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ ചാനലുകള്‍ക്ക് സമയാസമയങ്ങളില്‍ ‘മൂവി-ഓണ്‍-ഡിമാന്‍ഡ്’ ആയി ടെലികാസ്റ്റ് ചെയ്യാന്‍ പാകത്തില്‍ ഒരുക്കി വയ്ക്കുന്നു. ദിവസവും മൂന്ന് പ്രദര്‍ശനമുണ്ടാകും. രാവിലെ ഒമ്പതിന്, ഉച്ച കഴിഞ്ഞ് രണ്ടിന്, വൈകീട്ട് ഏഴിന് എന്നിങ്ങനെയാണ് പ്രദര്‍ശന സമയം. 100 രൂപ മുടക്കുന്ന കേബിള്‍ നെറ്റ്വര്‍ക്ക് വരിക്കാരന് ഇതില്‍ ഏത് ഷോ വേണമെങ്കിലും കാണാം. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഒടിടി പ്ലാറ്റ്ഫോമം വഴി 200 രൂപ മുടക്കി മൂന്ന് ദിവസം ഷോ കാണാം. ആമസോണ്‍ പ്രൈം വീഡിയോ, എംഎക്സ് പ്ലേയര്‍, എറ്റിസലാറ്റ്, നെറ്റ് സ്‌ക്രീന്‍, വണ്‍-ടേക്ക് മീഡിയ, നീം സ്ട്രീം, കേരള വിഷന്‍, ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍, ഡെന്‍ നെറ്റ്വര്‍ക്ക് തുടങ്ങിയവരെല്ലാമായി വീഡിയോ കണ്ടന്റ് പാര്‍ട്ണര്‍മാര്‍ എന്ന നിലയില്‍ പഞ്ചമിക്ക് സഹകരണമുണ്ട്. ഒടിടി പ്ലാറ്റ്ഫോമായ മൊബൈല്‍ ആപ്പ് ‘സി ഹോം സിനിമ’യും വരിക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഷെയിന്‍ നിഗത്തിന്റെ ‘വലിയപ്പെരുന്നാള്‍’ ഈ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത ചില ചിത്രം. ദിവസവും മൂന്ന് പ്രദര്‍ശനങ്ങളുണ്ട്- രാവിലെ ഒമ്പതിന്, ഉച്ച കഴിഞ്ഞ് രണ്ടിന്, വൈകീട്ട് ഏഴിന് എന്നിങ്ങനെയാണ് സമയം. ‘ഗൂഗിള്‍ പ്ലേ സ്റ്റോര്‍’ പോലുള്ള ആപ്പ് സ്റ്റോറുകളില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. . www.panchamimedient.com എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *