കേരളത്തില്‍നിന്ന് ഐഎസില്‍ ചേരാന്‍ പോയ ആ രണ്ട് യുവാക്കള്‍ക്ക് എന്ത് സംഭവിച്ചു?
ഐ.എസ് പ്രമേയമാക്കിയുള്ള മലയാളത്തിലെ ആദ്യ നോവല്‍ ‘ദാഇശ്’ പുറത്തിറങ്ങി

Feature

കേരളത്തില്‍നിന്ന് ഐഎസില്‍ ചേരാന്‍ പോയ ആ രണ്ട് യുവാക്കള്‍ക്ക് എന്ത് സംഭവിച്ചു? വാര്‍ത്തകളുടെ പിന്നാമ്പുറം തേടി ദമ്മാജിലേക്കും ഇറാഖിലേക്കും പിന്നെ സിറിയയിലേക്കും അവര്‍ പോയ വഴികളെ പിന്തുടരുകയാണ് ദാഇശ് എന്ന നോവല്‍. അവര്‍ക്കുണ്ടായ ദുരന്താനുഭവങ്ങളും അവര്‍ കണ്ട ഭീകരക്കാഴ്ചകളും ഒടുവില്‍ അവരുടെ തിരിച്ചറിവുകളുമാണ് ഈ നോവല്‍. ഇസ്ലാമിക് സ്റ്റേറ്റ് പ്രമേയമാക്കിയുള്ള മലയാളത്തിലെ ആദ്യ നോവലാണ് മനോരമ ബുക്‌സ് പ്രസിദ്ധീകരിച്ച ശംസുദ്ദീന്‍ മുബാറക്കിന്റെ ‘ദാഇശ്’ എന്ന നോവല്‍. മലയാള മനോരമ ദിനപത്രത്തിന്റെ സീനിയര്‍ സബ്എഡിറ്ററും മലപ്പുറം പ്രസ്‌ക്ലബ്ബ് പ്രസിഡന്റുംകൂടിയാണ് ശംസുദ്ദീന്‍ മുബാറക്.

യുദ്ധവും പ്രണയവും സമ്മിശ്രമായി അനാവരണം ചെയ്യാനാണ് നോവലില്‍ ശ്രമിച്ചിരിക്കുന്നത്. പുറത്ത് ഭീകരതയും യുദ്ധക്കെടുതികളും തീമഴയായി പെയ്യുമ്പോഴും ഉള്ളില്‍ പ്രണയത്തിന്റെ കുളിര്‍മഴ കൊള്ളാന്‍ കൊതിച്ച യുവാവിന്റെയും അവനെ പ്രണയിച്ച പെണ്‍കുട്ടിയുടെയും കഥ കൂടിയാണ് ദാഇശ്.
കേരളത്തെ മാത്രമല്ല, ലോകത്തെപ്പോലും പിടിച്ചുകുലുക്കിയ ഭീകരവാദത്തിന്റെ അയുക്തിയിലേക്ക് വിരല്‍ചൂണ്ടുന്ന വേറിട്ട രചന.

മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്യുകയും പല എഡിഷനുകള്‍ പുറത്തിറങ്ങുകയും ചെയ്ത ‘മരണപര്യന്തംബ റൂഹിന്റെ നാള്‍ മൊഴികള്‍’ (ഡിസി ബുക്സ്) എന്ന നോവലിനു ശേഷം ശംസുദ്ദീന്‍ മുബാറക് എഴുതിയ രണ്ടാമത്തെ നോവലാണിത്. മരണവും മരണാനന്തര ജീവിതവും പ്രമേയമാക്കിയ ആദ്യ നോവല്‍ 2018ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മലയാള നോവലുകളില്‍ ഒന്നായിരുന്നു.
‘മരണപര്യന്തം’ പോലെ പ്രമേയത്തിന്റെ വ്യത്യസ്ത കൊണ്ടും ഭാഷയുടെയും അവതരണത്തിന്റെയും പുതുമ കൊണ്ടും ദാഇശും മലയാളി വായനക്കാര്‍ക്ക് അപരിചിതമായ വായനാലോകം തുറന്നിടുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്:

Leave a Reply

Your email address will not be published. Required fields are marked *