നജ്മ ഹമീദ്
നിരാശയിലായ പബ് ജി ആരാധകര്‍ക്കിതാ സന്തോഷവാര്‍ത്ത. പബ് ജി വീണ്ടും ഇന്ത്യയിലെത്തുന്നു.
മൊബൈല്‍ ആപ്പിന്റെ അവകാശം ‘ടെന്‍ഷന്റ് ഗെയിം’ എന്ന ചൈനീസ് കമ്പനിയില്‍നിന്ന് പബ്ജി കോര്പ്പറേഷന് തിരിച്ചെടുക്കാന്‍ തീരുമാനിച്ചു. വിലക്ക് മറികടക്കാനുള്ള വഴിയായിട്ടാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. ചൈനീസ് ബന്ധമുള്ള ആപ്പ് എന്ന നിലയിലാണ് ഇന്ത്യയില്‍ പബ്ജിയെ നേരത്തെ നിരോധിച്ചത്.
സൗത്ത് കൊറിയന്‍ കമ്പനി ഇന്ത്യന്‍ കമ്പനിയുമായി പങ്കാളിയാവാന്‍ സാധ്യതയുണ്ട്. നിലവില്‍ പബ് ജി കോര്‍പ് സൗത്ത് കൊറിയന്‍ കമ്പനി ആയിട്ടുള്ള ബ്ലൂ ഹോള്‍ ഗെയിംസിന്റെ ഭാഗമാണ്.
പേ.ടി.എം ഫസ്റ്റ് ഗെയിം ഇതിനോടകം തന്നെ ഗ രേന ഫ്രീ ഫയര്‍ പങ്കാളിത്തമുണ്ട്. ഗ രേന ഫ്രീ ഫയര്‍ ആണ് പബ് ജി യുടെ എതിരാളി. ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ റിലയന്‍സ് ജിയോ പബ്ജി യുടെ ലൈസന്‍സ് ഇന്ത്യയില്‍ ലഭിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട് മാത്രവുമല്ല ഇതിനോടകംതന്നെ ഈ സൗത്ത് കൊറിയന്‍ കമ്പനി ഇന്ത്യയില്‍ ഇതിന്റെ പ്രവര്‍ത്തന രീതിയെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയതായും റി പ്പോര്‍ട്ടുകളുണ്ട്.
ഒരു ഇന്ത്യന്‍ പങ്കാളിത്തം അന്വേഷിക്കുന്നു
ടെന്‍സെന്റ് കമ്പനിയും ആയിട്ടുള്ള വേര്‍പിരിയലിന് ശേഷം പബ്ജി ഇന്ത്യന്‍ വിപണിയില്‍ നിലനില്‍ക്കുന്നതിനു വേണ്ടി ഒരു ഇന്ത്യന്‍ പങ്കാളിത്തം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. നിരോധനത്തിനു മുന്‍പ് ടെന്‍സെന്റ് ഹോള്‍ഡിങ് എന്ന കമ്പനിയാണ് ഇന്ത്യയില്‍ ജനപ്രീതിയുള്ള ഈ ഗെയിമിനെ വിപണിയില്‍ വിതരണം ചെയ്തിരുന്നത്. പബ് ജി കോര്പറേഷന് പുറത്തിറക്കിയ പ്രസ്താവന പ്രകാരം ‘
അടുത്തിടെ സംഭവിച്ചിട്ടുള്ള കമ്പനിയുടെ മാറ്റങ്ങള്‍ പബ് ജി കോര്പറേഷന് ടെന്‍സെന്റ് ഗെയിംസുമായി ഇന്ത്യയില്‍ യാതൊരു വിധത്തിലുള്ള ബന്ധവും തുടരുന്നല്ലയെന്നു തീരുമാനമെടുത്തിരിക്കുന്നു. പബ് ജി ആരാധകര്‍ ആഗ്രഹിക്കുന്ന പോലെ പബ് ജി ഗെയിം തിരിച്ചു വന്നേക്കാം എന്നു പ്രത്യാശിക്കാം…
നിരോധനം ആഴ്ചകള്‍ക്ക് മുമ്പ്
പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ ആഴ്ച്ചകള്‍ക്ക് മുമ്പാണ് കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്. നേരത്തെ തന്നെ ആപ്പ് നിരോധിക്കുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയത്തിന്റെ ഇടപെടലുണ്ടായത്. ഈ നിരോധിത പട്ടികയില്‍ ഏറ്റവും വാര്‍ത്ത പ്രധാന്യം നേടിയതും പബ് ജി തന്നെയായിരുന്നു. രാജ്യത്തെ ഇ-ഗെയിം രംഗത്തെ മുന്നണിക്കാരായി ഇന്ത്യയില്‍ ഇറങ്ങി രണ്ട് വര്‍ഷത്തില്‍ മാറിയ ഈ ഗെയിം ആപ്പിന്റെ അവസാനം പെട്ടെന്ന് ആയിരുന്നു. ചൈനീസ് ബന്ധമുള്ള ആപ്പുകള്‍ക്ക് മുകളില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നടപടികളില്‍ ടിക് ടോക് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനകീയമായ നടപടിയായിരുന്നു പബ് ജി നിരോധനം. കാരണം പബ് ജി, പബ് ജി ലൈറ്റ് എന്നീ ആപ്പുകള്‍ക്ക് ഇന്ത്യയില്‍ 50 ദശലക്ഷം സജീവ കളിക്കാര്‍ ഉണ്ട്. 13 ദശലക്ഷമാണ് ഒരു ദിവസം ഇത് കളിക്കുന്നവരുടെ ഇന്ത്യയിലെ എണ്ണം
പബ്ജി എന്ത് കൊണ്ട് ?
രണ്ടുവര്‍ഷം മുമ്പാണ് പബ് ജി ഇന്ത്യയില്‍ എത്തിയത്. ചുരുങ്ങിയ കാലയളവില്‍ തന്നെ ജനപ്രിയമാകാന്‍ രണ്ടു കാരണങ്ങളുണ്ട്. ഇത് സ്ട്രീം ചെയ്യാന്‍ എളുപ്പമാണ്. ഒപ്പം തന്നെ സഹകളിക്കാരനുമായി സംസാരിച്ച് കളിക്കാം. ശരിക്കും ശരീരത്തിലെ അഡ്രിനാലിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്ന രീതിയിലാണ് ഈ ഗെയിം ഫോര്‍മാറ്റ് എന്ന് പറയാം. അതിനാല്‍ യുവാക്കളെ കൂടുതലായി ഇതിലേക്ക് ആകര്‍ഷിക്കാന്‍ ഈ ഗെയിമിന് സാധിക്കും. ലോക്ക്ഡൌണ്‍ കാലവും ആപ്പിന്റെ വളര്‍ച്ച വേഗത്തിലാക്കുവാന്‍ വലിയ ഘടകമായി.
ഇന്ത്യ ഗെയിമുകളുടെ വലിയ വിപണി
ഗെയിമുകള്‍ക്ക് വലിയ വിപണിയാണ് ഇന്ത്യ എന്നാല്‍ ഇന്ത്യ ഇ-സ്പോര്‍ട്സ് രംഗത്തെ വലിയൊരു വരുമാനം ഈ ഗെയിം സ്വന്തം നേടുന്നു എന്നാണ് വിവരം. ടെന്‍സെന്റിന് ഈ ഒരൊറ്റ ഗെയിം കഴിഞ്ഞ മാസത്തില്‍ മാത്രം സമ്മാനിച്ചത് 1700 കോടിയില്‍പരം രൂപയുടെ വരുമാനമാണ്. ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ളേ എന്നിവയില്‍ നിന്ന് മെയ് 1 മുതല്‍ മെയ് 31 വരെ ശേഖരിച്ച വിവരങ്ങള്‍ വെച്ചാണ് ഈ വരുമാനം കണക്കാക്കപ്പെട്ടിട്ടുള്ളത് മെയ് 2020 -ലെ ഏറ്റവും കൂടുതല്‍ തുക ഗ്രോസ് ചെയ്ത ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ച ?ഗെയിമാണ് പബ്ജി മൊബൈല്‍. ഇതിനൊപ്പം പബ്ജി സംബന്ധിച്ച് കുറ്റകൃത്യ വാര്‍ത്തകളും, ആത്മഹത്യ വാര്‍ത്തകളും വന്നത് ഈ ആപ്പിനെതിരെ പൊതുബോധം ഉയര്‍ത്തിയിരുന്നു. തന്റെ പരീക്ഷ പേ ചര്‍ച്ച എന്ന പരിപാടിയില്‍ പ്രധാനമന്ത്രി മോദി തന്നെ ഈ ആപ്പിനെ പേരെടുത്ത് പറഞ്ഞത് ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു.അതേ സമയം തന്നെ ഇ-സ്പോര്‍ട്സ് രംഗത്ത് ഇന്ത്യയില്‍ പുതിയ വഴി തുറക്കാനും ഈ ആപ്പ് കാരണമാക്കി. രാജ്യത്തിന്റെ പലഭാഗത്തും പബ് ജി ഗെയിം മത്സരങ്ങളും വലിയ പ്രൈസ് മണി മത്സരങ്ങളും നടത്തപ്പെട്ടു. എബ്യൂല്യന്റ്, ഫനറ്റിക്ക് പോലുള്ള അന്താരാഷ്ട്ര ഗെയിമിംഗ് ടീമുകള്‍ ഇന്ത്യയില്‍ സെലക്ഷന് പോലും നടത്തി.
പബ് ജിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റ് ഇന്ത്യ തന്നെ
പബ് ജിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റ് ഇന്ത്യ തന്നെയാണ്. കാരണം നിലവില്‍ പബ് ജിക്ക് ലോകത്താകമാനം 734 ദശലക്ഷം ഡൌണ്ലോഡാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ട്..അതില്‍ 175 ദശലക്ഷം ഡൌണ്‍ലോഡ് ഇന്ത്യയില്‍ നിന്നാണ്. അതായത് പബ് ജിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഇന്ത്യ. ലോകത്തിലെ മൊത്തം ഡൌണ്‍ലോഡ് വച്ച് നോക്കുമ്പോള്‍ ഇന്ത്യയിലെ ഡൌണ്‍ലോഡ് ശരാശരി 23.8 ശതമാനമാണ്. ചൈനയില്‍ ഇത് 16.7 ശതമാനവും. യുഎസില്‍ 16.7 ശതമാനവുമാണ്. ലോകത്തില്‍ ഏറ്റവും വരുമാനം ഉണ്ടാക്കുന്ന 8മത്തെ ഏറ്റവും വലിയ ഗെയിം ആണ് പബ് ജി. 3,208.8 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വരും ഇത്. ഇതില്‍ തന്നെ 208.8 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ പബ് ജി നേടുന്നത് ഇന്ത്യയില്‍ നിന്നാണ്. 10.8 ശതമാനം വളര്‍ച്ചയാണ് വരുമാനത്തില്‍ പബ് ജി ഇന്ത്യയില്‍ ഉണ്ടാക്കുന്നത്.