കേന്ദ്രമന്ത്രി സമൃതി ഇറാനിക്ക് കൊവിഡ് സ്ഥിതീകരിച്ചു

India

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അമേഠിയിലെ എംപിയായ സ്മൃതി ഇറാനി താനുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിജെപിയുടെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇറാനി സജീവമായി പങ്കെടുത്തിരുന്നു. ഗോപാല്‍ഗഞ്ച്, നതന്‍, കല്യാണ്‍പൂര്‍, ദിഘ, വാരിസ്ലീഗഞ്ച്, ബോധ് ഗയ, ഷാപ്പൂര്‍ നിയോജകമണ്ഡലങ്ങളില്‍ അണിനിരന്ന നിരവധി പ്രചാരണ പരിപാടികളില്‍ അവര്‍ പ്രസംഗിച്ചിരുന്നു.

ഇന്നലെ മറ്റൊരു കേന്ദ്രമന്ത്രി റാംദാസ് അഠാവ്‌ലെയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ഫെബ്രുവരി മാസത്തില്‍ ഗോ കൊറോണ, കൊറോണ ഗോ എന്നിങ്ങ ചെല്ലി പ്രാര്‍ഥന സംഘടിപ്പിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.

പിന്നീട്, നിരവധി കേന്ദ്ര മന്ത്രിമാര്‍ക്കും സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും കൊവിഡ് രോഗബാധ കണ്ടെത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, ധര്‍മേന്ദ്ര പ്രധന്‍ തുടങ്ങിയവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *