ലൈംഗിക പീഡന കേസില്‍ ശിക്ഷ ലഭിച്ച തൊഴിലാളികള്‍ക്ക് ഇനി ബോണസ് നിഷേധിക്കും

India

തൊഴിലാളികള്‍ക്ക് ലൈംഗിക പീഡന കേസില്‍ ശിക്ഷ ലഭിച്ചാല്‍ ഇനി ബോണസ് ലഭിക്കില്ല. കഴിഞ്ഞ വര്‍ഷത്തെ പാര്‍ലമെന്റ് പാസാക്കിയ വേജ് കോഡ് ചട്ടത്തിലാണ് ഇക്കാര്യം ഉള്‍പ്പെടുക്കിയത്. നേരത്തെ മറ്റ് ചില കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കായിരുന്നു ഈ നിയമം ബാധകമായിരുന്നത്. ആ പട്ടികയില്‍ ലൈംഗിക പീഡനം കൂടി ഉള്‍പ്പെടുത്തി

നേരത്തെ ഒഴിവാക്കപ്പെട്ടത് മോഷണം, ക്രമക്കേട്, അക്രമ പ്രവര്‍ത്തനങ്ങള്‍, അട്ടിമറി തുടങ്ങിയവയാണ്. തൊഴിലിടങ്ങളിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇത് സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. വേജ് കോഡിന്റെ ചട്ടം നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഇപ്പോഴാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സാമ്പത്തിക ആനുകൂല്യം നഷ്ടപ്പെടുമെന്ന അവസ്ഥയുണ്ടായാല്‍ തൊഴില്‍ രംഗത്തെ കുറ്റങ്ങള്‍ ഇല്ലാതാകുമെന്നാണ് അനുമാനം. കഴിഞ്ഞ സമ്മേളനത്തില്‍ പാസാക്കിയ മറ്റ് മൂന്ന് തൊഴില്‍ പരിഷ്‌കരണ നിയമങ്ങളുടെയും ചട്ടം തയാറാക്കല്‍ തുടങ്ങി. ഒരേ സമയം ഇവയെല്ലാം പ്രാബല്യത്തില്‍ വരുത്തുമെന്നും വിവരം.

Leave a Reply

Your email address will not be published. Required fields are marked *