ഡ്രാഗണ്‍ ഫ്രൂട്ട് ഇനി മുതല്‍ കമലം; പേരു മാറ്റിയത് ഗുജറാത്തില്‍

India News

ഗുജറാത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേരുമാറ്റി. കമലം എന്ന പേരിലാണ് ഇനി മുതല്‍ ഡ്രാഗണ്‍ ഫ്രൂട്ട് അറിയപ്പെടുക. മുഖ്യമന്ത്രി വിജയ് രൂപാണിയാണ് വിവരം അറിയിച്ചത്. ഡ്രാഗണ്‍ ഫ്രൂട്ട് എന്ന പേര് അനുയോജ്യമായി തോന്നിയില്ലെന്നും അതുകൊണ്ടാണ് പേരുമാറ്റാന്‍ തീരുമാനിച്ചതെന്നും രൂപാണി മാധ്യമങ്ങളോട് പ്രതികരിച്ചു. പേരുമാറ്റത്തിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

”ഡ്രാഗണ്‍ ഫ്രൂട്ട് എന്നാണ് അറിയപ്പെടുന്നതെങ്കിലും അത് അനുയോജ്യമായി തോന്നുന്നില്ല. കമലം എന്ന വാക്ക് സംസ്‌കൃതമാണ്. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ രൂപവും താമരയെപ്പോലെയാണ്. മാത്രമല്ല, ഡ്രാഗണ്‍ ഫ്രൂട്ട് ചൈനയുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടാണ് കലമം എന്നു വിളിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ രാഷ്ട്രീയ കാരണങ്ങള്‍ ഇല്ല.”- രൂപാണി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *