റിപ്പബ്ലിക് ദിനത്തില്‍ അയോധ്യയില്‍ പള്ളി നിര്‍മ്മാണത്തിന് തുടക്കം

India News

റിപ്പബ്ലിക് ദിനത്തില്‍ അയോധ്യയില്‍ പള്ളി നിര്‍മ്മാണത്തിന് തുടക്കമായി. ദേശീയ പതാക ഉയര്‍ത്തിയാണ് നിര്‍മാണം ആരംഭിച്ചത്. ധന്നിപ്പൂര് ഗ്രാമത്തിലാണ് പള്ളി നിര്‍മ്മിക്കുന്നത്. അയോധ്യ വിധിയെ തുടര്‍ന്ന് കോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയിലാണ് പള്ളി നിര്‍മ്മാണം.

രാവിലെ 8.45ന് ഇന്‍ഡോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് ചീഫ് സഫര്‍ അഹമ്മദ് ഫാറൂഖി ദേശീയ പതാക ഉയര്‍ത്തി. ട്രസ്റ്റംഗങ്ങള്‍ 12 മരങ്ങള്‍ നട്ടു. ഇന്‍ഡോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പള്ളി നിര്‍മ്മിക്കുന്നത്.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന്റെ 25 കിലോമീറ്റര്‍ അകലെയാണ് പള്ളി പണിയുന്നത്. പള്ളിയുടെ മാതൃക നേരത്തെ പുറത്ത് വന്നിരുന്നു. ആശുപത്രിയും കമ്യൂണിറ്റി കിച്ചനും ഉള്‍പ്പെടുന്നതാണ് പള്ളി.

Leave a Reply

Your email address will not be published. Required fields are marked *