ടൂള്‍ കിറ്റ് കേസില്‍ നികിത ജേക്കബിന് ഇടക്കാല ജാമ്യം

India News

പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ മലയാളി അഭിഭാഷകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ നികിത ജേക്കബിന് ഇടക്കാല ജാമ്യം. മൂന്ന് ആഴ്ചത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്. ബോംബെ ഹൈക്കോടതിയുടേതാണ് നടപടി.

25,000 രൂപ നികിത കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. നികിതയ്ക്ക് മതപരമോ, സാമ്പത്തികമായോ, രാഷ്ട്രീയമായോ അജണ്ടകളോ ഉദ്ദേശങ്ങളോ ഉണ്ടായിരുന്നില്ലെന്നും കോടതി പറഞ്ഞു.

നികിതയ്ക്ക് ജാമ്യം അനുവദിക്കുന്നതിനെ ഡല്‍ഹി പൊലീസ് ശക്തമായി എതിര്‍ത്തിരുന്നു. കേസില്‍ ഡല്‍ഹി കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും ഇടക്കാല സംരക്ഷണം നല്‍കാന്‍ ബോംബെ കോടതിക്ക് സാധിക്കില്ലെന്നുമായിരുന്നു ഡല്‍ഹി പൊലീസിന്റെ വാദം. എന്നാല്‍ ബോംബെ കോടതി ഇത് തള്ളി. കേസില്‍ ബോംബ ഹൈക്കോടതിക്കും ഇടക്കാല സംരക്ഷണം നല്‍കാന്‍ അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി,

Leave a Reply

Your email address will not be published. Required fields are marked *