വിദേശരാജ്യങ്ങളിലേക്കുള്ള വാക്സിന്‍ കയറ്റുമതി നിര്‍ത്തി ഇന്ത്യ

India News

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളിലേക്കുള്ള വാക്സിന്‍ കയറ്റുമതി നിര്‍ത്തി ഇന്ത്യ. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമ്പതിലേറെ രാഷ്ട്രങ്ങളിലേക്കാണ് ഇന്ത്യ വാക്സിന്‍ കയറ്റുമതി ചെയ്തിരുന്നത്. കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കിയെന്നാണ് വിവരം. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ട്രസെനക ആണ് രാജ്യത്ത് നിന്നും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്.

ഫെബ്രുവരിയില്‍ ഒരു ലക്ഷത്തിലധികം പേരായിരുന്നു രാജ്യത്ത് ചികിത്സയിലുണ്ടായിരുന്നത്. എന്നാല്‍, അഞ്ച് ആഴ്ച പിന്നിടുമ്പോള്‍ മൂന്നിരട്ടി ആളുകളാണ് കോവിഡിന് ചികിത്സയില്‍ കഴിയുന്നത്. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെ 18 സംസ്ഥാനങ്ങളിലാണ് കണ്ടെത്തിയത്.

ബുധനാഴ്ച 47,262 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.

Leave a Reply

Your email address will not be published. Required fields are marked *