ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം

India News

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം. ഹൃദ്രോഗവിഭാഗത്തിലാണ് തീപടര്‍ന്നത്. തീപിടുത്തം നടന്ന സമയത്ത് 150ഓളം രോഗികള്‍ ചികിത്സയിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗികളെ പൊലീസും ഫയര്‍ഫോഴ്?സും നാട്ടുകാരും ചേര്‍ന്ന്? സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതര്‍ അറിയിച്ചു. കാണ്‍പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. തീ നിയന്ത്രണ വിധേയമാക്കി.

ഒമ്പതുപേര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണെന്നും അവരുടെ ആരോഗ്യനില തൃപ്?തികരമാണെന്നും പൊലീസ്? കമീഷണര്‍ അസീം അരുണ്‍ അറിയിച്ചു.

ആശുപത്രിയിലെ സ്?റ്റോര്‍ റൂമിലാണ്? ആദ്യം തീപടര്‍ന്നത്?. മറ്റു വിഭാഗങ്ങളിലേക്ക്? തീ വ്യാപിക്കാതിരുന്നത്? വന്‍ അപകടം ഒഴിവാക്കി. സംഭവത്തില്‍ സംസ്?ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്? ജില്ല ഭരണകൂടത്തോട്? റിപ്പോര്‍ട്ട്? തേടിയതായും രോഗികള്‍ക്ക്? ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *