രാജ്യത്ത് മാറ്റമില്ലാതെ സ്വര്‍ണ്ണവില

India News

രാജ്യത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നത്തെ ആദ്യ വിലവിവരങ്ങള്‍ അനുസരിച്ച് 22 കാരറ്റ് സ്വര്‍ണ്ണം പവന് 34,392 രൂപയാണ് വില. ഗ്രാമിന് 4,299 രൂപയും. 24കാരറ്റ് സ്വര്‍ണ്ണം പവന് 35,192 രൂപയാണ് വില. ഗ്രാമിന് 4,399 രൂപയും. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യത്ത് തലത്തില്‍ സ്വര്‍ണ്ണവിലയില്‍ ദിവസങ്ങളായി ഇടിവ് തുടരുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 24 ന് വിലയില്‍ വന്‍ വര്‍ധനവുണ്ടായെങ്കിലും വീണ്ടും കുറഞ്ഞു തുടങ്ങിയിരിക്കുകയാണ്.

ദേശീയ തലത്തില്‍ വില കുറയുന്നുണ്ടെങ്കിലും കേരളത്തില്‍ സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. നിലവില്‍ 22 കാരറ്റ് സ്വര്‍ണ്ണം പവന് 33528 രൂപയാണ് സംസ്ഥാനത്തെ വില. ഗ്രാമിന് 4,191 രൂപയും. 24 കാരറ്റ് സ്വര്‍ണ്ണം പവന് 36,576 രൂപയാണ് സംസ്ഥാനത്തെ വില. ഗ്രാമിന് 4,572 രൂപയും. ഈ വിലയില്‍ മാറ്റങ്ങള്‍ വന്നേക്കാം. വിവാഹ സീസണും മറ്റുമായി ആവശ്യം വര്‍ധിച്ചതാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *