‘ഭര്‍ത്താവ് വഴക്കിടുന്നില്ല. ഒരുമിച്ചുള്ള ജീവിതം മടുത്തു’. വിചിത്ര കാരണവുമായി വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി.

India News

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശ് സംഭാള്‍ ഗ്രാമത്തുലെ യുവതി വളരെ വിചിത്രമായ ഒരു കാരണം കൊണ്ടാണ് വിവാഹ മോചനം ആവശ്യപ്പെട്ടത്.ഭര്‍ത്താവ് അമിത സ്‌നേഹം കാണിക്കുന്നുവെന്നും തന്നോട് വഴക്കിടുന്നില്ലെന്നുമാണ് യുവതിയുടെ പരാതി. വിവാഹം കഴിഞ്ഞ് 18 മാസമായ യുവതിയാണ് ശരീഅത്ത് കോടതിയെ വിവാഹ മോചനത്തിനായി സമീപിച്ചത്.

പുരോഹിതന്‍ യുവതിയുടെ അപേക്ഷ കണ്ട് ആകെ ആശയക്കുഴപ്പത്തിലായി.ശേഷം പരാതി നിസ്സാരമാണെന്ന് പറഞ്ഞ് നിരസിച്ചു. ഹിന്ദി ഡൈലി ഡൈനിക് ജഗ്രന്റെ റിപ്പോര്‍ട്ട് പ്രകാരം, പുരോഹിതന്‍ പരാതി നിരസിച്ചപ്പോഴും യുവതി പിന്മാറിയില്ല. ലോക്കല്‍ പഞ്ചായത്തിനെ സമീപിച്ചു. പക്ഷേ പഞ്ചായത്തും തങ്ങള്‍ക്കൊരു തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് യുവതിയെ അറിയിച്ചു.

കോടതിയിലേക്കുള്ള ഹര്‍ജിയില്‍ തന്റെ ഭര്‍ത്താവിന്റെ സ്‌നേഹം മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നാണ് യുവതി പറയുന്നത്. അദ്ദേഹം എന്നോട് ദേഷ്യപ്പെടുകയോ ഒരു വിഷയത്തിലും നിരാശപ്പെടുത്തുകയോ ചെയ്തിട്ടില്ല. അങ്ങനെയൊരവസ്ഥ എന്നെ വീര്‍പ്പു മുട്ടിക്കുന്നു. ചില സമയങ്ങളില്‍ ഭര്‍ത്താവ് ഭക്ഷണമുണ്ടാക്കുകയും വീട്ടു ജോലികളില്‍ സഹായിക്കുകയും ചെയ്യുന്നു. താന്‍ എന്ത് തെറ്റ് ചെയ്താലും അദ്ദേഹം എന്നോട് ക്ഷമിക്കും. എനിക്ക് പലപ്പോഴും ഭര്‍ത്താവിനോട് വഴക്കിടണമെന്നു തോന്നാറുണ്ട്. എന്തിനോടും അനുകൂലിക്കുന്ന ഒരു ഭര്‍ത്താവിന്റെ കൂടെയുള്ള ജീവിതം എനിക്ക് വേണ്ടെന്നാണ് യുവതി പറയുന്നത്.

വിവാഹ മോചനം തേടാന്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് യുവതിയോടന്വോഷിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു ഉത്തരം. ഭാര്യ എപ്പോഴും സന്തോഷവതിയായിരിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് ഭര്‍ത്താവ് പ്രതികരിച്ചു. അദ്ദേഹം കേസ് പിന്‍വലിക്കാനും അഭ്യര്‍ത്ഥിച്ചു. കോടതി പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ചു തീര്‍ക്കാനാണ് ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *