കര്‍ണാടകയില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു

India News

കര്‍ണാടകയില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു. നാളെ രാത്രി മുതല്‍ 14 ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇന്ന് ചെര്‍ന്ന മന്ത്രിസഭാ യോഗത്തിനു ശേഷം ബി.എസ് യെദ്യൂരപ്പയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

നിലവില്‍ കര്‍ശന നിയന്ത്രണങ്ങളാണ് കര്‍ണാടകയിലുള്ളത്. പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. അതു കൊണ്ടു തന്നെ കര്‍ണാടകയില്‍ ജോലിക്കും പഠനത്തിനുമായി പോയിരുന്ന നിരവധി ലയാളികള്‍ നാട്ടിലേക്ക് കഴിഞ്ഞ ദിവസങ്ങളിലായി തിരിച്ചെത്തിയിരുന്നു.

ഏപ്രില്‍ 27 വൈകുന്നേരം മുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഉല്‍പ്പാദന മേഖലയുടെ നിര്‍മ്മാണങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ എന്നിവ അനുവദിക്കും. എന്നാല്‍, വസ്ത്രശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല. പൊതു ഗതാഗതം പ്രവര്‍ത്തിക്കില്ല. സാധനങ്ങള്‍ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോകാം. ഹോട്ടലുകളില്‍ പാര്‍സല്‍ സംവിധാനം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *