105 ഉം കടന്ന് പെട്രോൾ വില ;പാചകവാതകത്തിനും വില കൂട്ടി

India Keralam News

തിരുവനന്തപുരം: ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 105.18 രൂപയും ഡീസലിന് 98 രൂപ 38 പൈസയുമായി.

കൊച്ചിയില്‍ പെട്രോളിന് 103.12 രൂപയും ഡീസലിന് 92.42 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ 103.42, ഡീസല്‍ 96.74 എന്നാണ് നിലവിലെ വില. എട്ട് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് ഒന്നര രൂപയിലേറെയാണ് കൂടിയത്. ഒമ്പത് ദിവസത്തിനിടെ ഡീസലിന് രണ്ടര രൂപയും വര്‍ധിച്ചു.

പാചകവാതകത്തിനും വില കൂട്ടി. വീട്ടിലുപയോഗിക്കുന്ന സിലിന്‍ഡെറിന് 15 രൂപയാണ് കൂടിയിട്ടുള്ളത്. 906 രൂപ 50 പൈസയാണ് കൊച്ചിയിലെ വില. നേരത്തെ 891 രൂപ 50 പൈസയായിരുന്നു. അതേസമയം, വാണിജ്യ സിലിന്‍ഡെറുകളുടെ വില രണ്ട് രൂപ കുറഞ്ഞു. കൊച്ചിയിൽ 1726 രൂപയാണ് സിലിണ്ടറിന്റെ വില.