അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോവിഡ് മുക്തനായി. വൈറ്റ് ഹൗസ്് ഇക്കാര്യം ഔദ്യോഗികമായി സ്ഥിതീകരിച്ചു. എഴുപത്തി നാലുകാരനായ ട്രംപിന് ഒക്ടോബര്‍ രണ്ടിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശേഷം മൂന്ന് ദിവസം മിലിട്ടറി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. നാലാം ദിവസം വൈറ്റ് ഹൗസില്‍ തിരികെയെത്തി.
നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രസിഡന്റിനൊപ്പം സദാസമയം സഞ്ചരിക്കുന്ന വ്യക്തിയാണ് ഹോപ് ഹിക്ക്സ്. നേരത്തെ ക്ലീവ്ലാന്ഡില് നടന്ന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനായി എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ ഡോണള്‍ഡ് ട്രംപിനൊപ്പം ഹോപ് ഹിക്ക്സും സഞ്ചരിച്ചിരുന്നു.