ആപ്പിള്‍ ഐഫോണ്‍12 പുറത്തിറക്കി. ഇത് ആപ്പിളിന്റെ ആദ്യ 5G മൊബൈല്‍ ഫോണ്‍

International

ആപ്പിള്‍ പുതിയ ഐഫോണ്‍ മോഡല്‍ പുറത്തിറക്കി. ആപ്പിളിന്റെ ആദ്യ 5G മൊബൈല്‍ ഫോണ്‍ ആണിത്.
അഞ്ചാംതലമുറ ഫീച്ചറാണ് ഐഫോണ്‍ 12 ന്റെ പ്രത്യേകത.
ഫൈവ് ജി അല്‍ട്ര വൈഡ് ബാന്‍ഡില്‍ ഡാറ്റ ഉപയോഗിക്കാം എന്നതാണ് ഐഫോണ്‍ 12 നെ നേരത്തേയുള്ള ഐഫോണ്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. നാല് വകഭേദങ്ങള്‍ ഈ മോഡലിനുണ്ട്. ഐഫോണ്‍ 12 നൊപ്പം ഐഫോണ്‍ 12 മിനി എന്ന പേരില്‍ ചെറിയ മൊബൈല്‍ ഫോണും ഇതില്‍ ഉള്‍പ്പെടും. ഏറ്റവും ചെറിയ ഫൈവ് ജി ഫോണാണ് മിനി എന്ന് ആപ്പില്‍ അവകാശപ്പെടുന്നു.

മൂന്ന് ക്യാമറകളുള്ള ഐഫോണ്‍ 12 പ്രോ, വലിപ്പം കൂടിയ മാക്‌സ് എന്നീ മോഡലും വേറെയുണ്ട്. നൈറ്റ് ടൈംലാപ്‌സ് ഷൂട്ടിങ്, ലോലൈറ്റ് ഫോട്ടോഗ്രഫി എന്നിവയാണ് ക്യാമറകളുടെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത്. ലോലൈറ്റ് ഷൂട്ടിങില്‍ 87 ശതമാനം പുരോഗതി ആപ്പിള്‍ അവകാശപ്പെടുന്നു. വയര്‍ലൈസ് ചാര്‍ജര്‍ പോലുള്ള അനുബന്ധ വസ്തുക്കളെ കാന്തശക്തിയില്‍ ചേര്‍ത്തുനിര്‍ത്തുന്ന മാഗ്‌സേഫ് എന്ന ഫീച്ചര്‍, സൂപ്പര്‍ റെറ്റിന XDR ഡിസ്‌പ്ലേ, വീഴ്ചകളുടെ ആഘാതം കുറക്കുന്ന സെറാമിക് ഷീല്‍ഡ് എന്നിവ ഈ മോഡലിലുണ്ടാകും.

പ്രഫഷണല്‍ വീഡിയോ, ഫോട്ടോഗ്രാഫി എന്നിവ സാധ്യമാക്കുന്ന ആപ്പിള്‍ പ്രോ റോ, 10 ബിറ്റ് എച്ച് ഡി ആര്‍ വീഡിയോ എന്നിവയാണ് പ്രോ വേര്‍ഷനുകളുടെ പ്രത്യേകത. കൂടുതല്‍ ഓഗ്മെന്റഡ് റിയാലിറ്റി, ലൈഡാര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകളും ഇവ അവകാശപ്പെടുന്നു. ഐഫോണ്‍ 12, മിനി വേര്‍ഷനുകള്‍ ഈമാസം വിപണിയിലെത്തും. പ്രോ, മാക്‌സ് വേര്‍ഷനുകള്‍ നവംബറിലാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുക.

699 ഡോളര്‍ മുതല്‍ 1099 ഡോളര്‍ വരെയാണ് വിവിധ വേരിയന്റുകളുടെ വില. യു എ ഇയില്‍ 2,999 ദിര്‍ഹം മുതല്‍ 4,699 ദിര്‍ഹം വരെയാണ് പ്രീ ഓര്‍ഡര്‍ വില. ചാര്‍ജിങ് അഡാപ്ടറും ഹെഡ്‌ഫോണും ഒഴിവാക്കിയാണ് പുതിയ മോഡല്‍ എത്തുന്നത്. പരമാവധി പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് പുതിയ നടപടി.

Leave a Reply

Your email address will not be published. Required fields are marked *