രണ്ടു പെണ്‍കുട്ടികള്‍ ചേര്‍ന്ന് കാര്‍ റാഞ്ചിക്കൊണ്ടു പോകുന്നതിനിടെ ഉണ്ടായ അപകടത്തില്‍ കാര്‍ ഡ്രൈവറായ പാകിസ്ഥാന്‍ സ്വദേശി കൊല്ലപ്പെട്ടു

International News

തന്നെ ഫോര്‍ട്ട് വാഷിംഗ്ടണില്‍ നിന്നും അറസ്റ്റു ചെയ്തു. സംഭവത്തിന് ദൃക്സാക്ഷിയായ നാഷനല്‍ ഗാര്‍ഡവാഷിങ്ടന്‍ ഡി സി: രണ്ടു പെണ്‍കുട്ടികള്‍ ചേര്‍ന്ന് കാര്‍ റാഞ്ചിക്കൊണ്ടു പോകുന്നതിനിടെ ഉണ്ടായ അപകടത്തില്‍ കാര്‍ ഡ്രൈവറായ പാകിസ്ഥാന്‍ സ്വദേശി കൊല്ലപ്പെട്ടു. അമേരിക്കയിലെ വെര്‍ജിനിയയിലാണ് സംഭവം. പതിമൂന്നും പതിനഞ്ചും വയസ്സ് പ്രായമുള്ള രണ്ട പെണ്‍കുട്ടികള്‍ ചേര്‍ന്ന് കാര്‍ തട്ടി കൊണ്ട് പോകുന്നതിനുള്ള ശ്രമത്തിനിടയിലാണ് അപകടം ഉണ്ടായത്. യൂബര്‍ ഈറ്റ് ഫുഡ് ഡെലിവറി ഡ്രൈവറാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസ്സെടുത്തു.

ഇക്കഴിഞ്ഞ ചൊവാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. വെര്‍ജിനിയ സ്പ്രിംഗ് ഫില്‍ഡില്‍ ഹോണ്ട എക്കോഡില്‍ ഇരിക്കുകയായിരുന്ന ഡെലിവറി ഡ്രൈവര്‍ മുഹമ്മദ് അന്‍വര്‍ (66) നെ ടെയ്സര്‍ ഉപയോഗിച്ച് കീഴ്പ്പെടുത്തിയശേഷം കാര്‍ പെണ്‍കുട്ടികള്‍ തട്ടിയെടുക്കുകയായിരുന്നു. മറ്റൊരു കാറിനെ മറികടക്കാനുള്ള ശ്രമത്തില്‍ മുഹമ്മദ് സ്റ്റിയറിംഗ് പിടിച്ചു നിയന്ത്രിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് നാഷനല്‍ പാര്‍ക്ക് വാന്‍സ്ട്രീറ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

ഇതിനിടയില്‍ കാറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണ മുഹമ്മദിന് ഗുരുതരമായി പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട രണ്ടു പെണ്‍കുട്ടികളേയും അന്നു ിലെ പൊലീസ് ഓഫീസറാണ് ഇവരെ പിടികൂടിയത്. മൈനറായതുകൊണ്ടു പെണ്‍കുട്ടികളുടെ വിശദ വിവരം പുറത്തുവിട്ടില്ല. ഇവരെ കുട്ടികളുടെ കുറ്റകൃത്യം കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *