ജനവാസ മേഖലയില്‍ നിന്നും ക്വാറിയുടെ ദൂര പരിധി; ഹരിത ട്രിബുണലിന്റെ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

Keralam News

ജനവാസ മേഖലയില്‍ നിന്നും ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച ഉത്തരവിന് സ്റ്റേ. ജനവാസ മേഖലയില്‍ നിന്ന് 200 മീറ്റര്‍ വേണമെന്നായിരുന്നു ഹരിത ട്രൈബ്യൂണല്‍ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. സര്‍ക്കാര്‍ നിലപാട് 50 മീറ്റര്‍ ദൂരപരിധി മതിയെന്നാണ്. ഇത് ക്വാറി ഉടമകള്‍ക്ക് അനുകൂലമാണ്.

ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 50 മീറ്റര്‍ അകലത്തില്‍ ക്വാറികള്‍ അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കിയിരുന്നു. 100 മുതല്‍ 200 മീറ്റര്‍ അകലെ മാത്രമേ ക്വാറികള്‍ പ്രവര്‍ത്തിക്കാവൂ എന്നായിരുന്നു ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്.

സ്ഫോടനം നടത്തിയുള്ള ക്വാറികള്‍ക്ക് 200 മീറ്ററും സ്ഫോടന മില്ലാതെയുള്ള ഖനനത്തിന് 100 മീറ്റര്‍ അകലവും ജനവാസ മേഖലയില്‍ ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. ഈ ഉത്തരവാണ് നിലവില്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ഈ ഹരിത ട്രിബ്യൂണല്‍ ഉത്തരവനുസരിച്ച് ദൂരപരിധി പാലിക്കാത്ത എല്ലാ ക്വാറികളും അടച്ചുപൂട്ടേണ്ടിവരുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *