കോവിഡ് രോഗികളുടെ ഫോണ്‍ വിവരങ്ങള്‍ എടുക്കാന്‍ പൊലീസിന് എന്തധികാരം?ഇത് വ്യക്തികളുടെ മൗലികാവകാശ ലംഘനമാണ്.കോവിഡ് നിയന്ത്രണം പോലീസിനെ ഏല്‍പ്പിച്ചതിനാല്‍ പോലീസ് വ്യക്തികളുടെ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍ ശ്രീദേവി.

Keralam

കോണ്ടാക്റ്റ് ട്രേസിംഗ് രോഗി തരുന്ന വിവരങ്ങള്‍ ആശ്രയിച്ചായിരിക്കണം. വിവരങ്ങള്‍ മറച്ചു വെക്കുകയാണെങ്കില്‍ കേസെടുക്കാം. അല്ലാതെ ഈ സാഹചര്യത്തിന്റെ മറവില്‍ വ്യക്തികളുടെ മൗലികവകാശലംഘനം ചെയ്യുന്നത് അനുവദിക്കാന്‍ കഴിയില്ല. ശ്രീ. പിണറായി വിജയന്‍ ആണ് മുഖ്യമന്ത്രി.ലോക്‌നാഥ് ബെഹ്‌റയല്ല. മുഖ്യമന്ത്രി സിപിഎംന്റെ നയങ്ങള്‍ എടുത്ത് പരിശോധിച്ച് അതിനനുസരിച്ച് ഭരിക്കണം. ലൊക്കേഷന്‍ ട്രേസ് ചെയ്യുന്ന ആരോഗ്യ സേതു ആപ്പ് പോലും നിയമം മൂലം നിര്ബന്ധമാക്കാത്ത സാഹചര്യത്തില്‍ ഇത് കടുത്ത മൗലികാവകാശ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം..

ഞെട്ടലോടെ ആണ് സായ്കിരണ്‍ എഴുതിയ ഈ വാര്‍ത്ത വായിച്ചത്. കോവിഡ് രോഗികളുടെ ഫോണ്‍ വിവരങ്ങള്‍ എടുക്കാന്‍ പൊലീസിന് എന്തധികാരം? ഫോണ്‍കോളുകളിലൂടെ ഈ രോഗം പകരുന്നതാണെന്നു ഇതുവരെ തെളിഞ്ഞിട്ടില്ല. കോണ്‍ടാക്ട് ട്രേസിങിന് രോഗി തരുന്ന വിവരങ്ങള്‍ ആശ്രയിക്കാം. കൂടിപ്പോയാല്‍ വിവരം മറച്ചു വയ്ക്കുന്നതിന് കേസെടുക്കാം. അല്ലാതെ ഒരു പകര്‍ച്ചവ്യാധി ഉണ്ടായെന്നു കരുതി മനുഷ്യരുടെ മൗലികാവകാശമൊന്നും സ്റ്റേറ്റിനോ പൊലീസിനോ ആരും അടിയറ വെച്ചിട്ടില്ല. ഭരണഘടന ഒക്കെ ഇവിടെത്തന്നെ ഉണ്ട്.
ലൊക്കേഷന്‍ ട്രേസ് ചെയ്യുന്ന ആരോഗ്യസേതു ആപ്പ് പോലും നിയമം മൂലം നിര്ബന്ധമാക്കിയിട്ടില്ല. അതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത കേസില്‍ നോട്ടീസ് കൈപ്പറ്റിയിരിക്കുകയാണ് സര്‍ക്കാര്‍. അപ്പോഴാണ് പൗരന്മാരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത് സര്‍വൈലന്‍സ് സ്റ്റേറ്റ് ആക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ട്.
മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ഇടയ്ക്ക് സമയം കിട്ടുമ്പോള്‍, സ്വകാര്യത സംബന്ധിച്ച സി.പി.ഐ.എം പോളിറ്റ് ബ്യുറോയുടെ നിലപാടുകള്‍, തീരുമാനങ്ങള്‍, പത്രക്കുറിപ്പുകള്‍ എന്നിവ വായിച്ചു നോക്കണം. അതൊന്നും അന്നു വേറെ പണിയില്ലാത്തത് കൊണ്ട് എഴുതിയുണ്ടാക്കിയതല്ലല്ലോ. അധികാരം കിട്ടുമ്പോള്‍ അത് നടപ്പാക്കാന്‍ അല്ലെങ്കില്‍ പിന്നെന്തിനാണ് സി.പി.ഐ.എംനു രാഷ്ട്രീയ നയങ്ങള്‍?? ബെഹ്‌റയല്ല ഇപ്പോഴും കേരളത്തിന്റെ ആഭ്യന്തരമന്ത്രി എന്ന തോന്നലിലാണ് ഇത്രയും പറയുന്നത്.
NB : ‘എന്റെ തീരുമാനത്തില്‍ തെറ്റില്ല എന്നു ഞാന്‍’ എന്ന മട്ടിലുള്ള പ്രസ്താവനയുമായി ന്യായീകരിക്കുന്നവര്‍ അതിലെ മണ്ടത്തരം സ്വയം മനസിലാക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *