തദ്ദേശഭരണ സ്ഥാപനങ്ങളിലെ സംവരണം; തുടര്‍ച്ചയായി മൂന്നുതവണ സംവരണം പാടില്ല: ഹൈക്കോടതി

Keralam Politics

തദ്ദേശഭരണ സ്ഥാപനങ്ങളിലെ സംവരണ മാനദണ്ഡത്തില്‍ ഇടപെട്ട് ഹൈക്കോടതി. തുടര്‍ച്ചയായി മൂന്നുതവണ സംവരണം പാടില്ല. രണ്ട് തവണയായി സംവരണ സീറ്റായിരുന്ന അധ്യക്ഷപദവി പൊതു വിഭാഗത്തിലാക്കണം. ഈ സ്ഥാനങ്ങള്‍ ഒഴിവാക്കി വീണ്ടും നറുക്കെടുപ്പ് നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

ഡിവിഷനുകളുടെയും വാര്‍ഡുകളുടെയും കാര്യത്തില്‍ നിലവിലെ സംവരണ രീതിയനുസരിച്ച് തന്നെ തെരഞ്ഞെടുപ്പ് നടക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവികളിലെ സംവരണ രീതികളില്‍ ആക്ഷേപമുള്ളയിടങ്ങളിലാണ് മാറ്റമുണ്ടാവുക. പട്ടികജാതി, വനിതാ സംവരണം അടക്കമുള്ളവ വന്നതിനുശേഷം വീണ്ടും സംവരണ സീറ്റ് വന്നതോടെയാണ് ആക്ഷേപം ഉണ്ടായിരിക്കുന്നത്. ഈ ഘട്ടത്തിലാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്.

തുടര്‍ച്ചയായി സംവരണം ഉണ്ടാകുന്നത് പൊതുവിഭാഗങ്ങളുടെ അവകാശത്തെ ഹനിക്കലാണ്. അതിനാല്‍ രണ്ടുതവണയോ അതില്‍ കൂടുതലോ സംവരണം വന്നിരിക്കുന്ന സ്ഥലങ്ങളില്‍ വീണ്ടും നറുക്കെടുപ്പ് നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *