നെയ്യാറ്റിന് കരയില്‍ വീടൊഴിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ തീ പടര്‍ന്ന് ദമ്പതികള്‍ മരിക്കുകയും മക്കള്‍ അനാഥരാവുകയും ചെയ്ത സാഹചര്യത്തിലാണ് അന്‍സല്‍ വ്യത്യസ്തനാകുന്നത്. കാഞ്ഞിരപ്പള്ളി എസ്.ഐ ആയി ജോലി ചെയ്തിരുന്ന കാലത്താണ് കോടതി വിധി വന്നതിന്റെ ഭാഗമായി ബബിത എന്ന കുട്ടിയും അവളുടെ അമ്മയും താമസിക്കുന്ന വീടൊഴിപ്പിക്കാന്‍ അന്‍സില്‍ നിര്‍ബന്ധിതനായത്. പക്ഷേ വീട് ഒഴിപ്പിക്കുന്നതിനു മുമ്പേ അദ്ദേഹം മറ്റൊരു കാര്യം ചെയ്തു. അവര്‍ക്കൊരു വാടക വീട് സംഘടിപ്പിച്ചു നല്കി.
2017 മാര്‍ച്ചിലായിരുന്നു സംഭവം. കിടപ്പുരോഗിയായ ആ അമ്മയ്ക്കും വിദ്യാര്‍ഥിനിയായ മകള്‍ക്കും വലിയ സഹായങ്ങള്‍ അന്‍സിലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചെയ്തു കൊടുത്തിരുന്നു. ആറു മാസം കൊണ്ട് ആ അമ്മക്കും മകള്‍ക്കും അന്‍സിലിന്റെ നേതൃത്വത്തില്‍ വീടും പണിതു കൊടുത്തു. മാതൃകാപ്രവര്‍ത്തനം നടത്തിയ അന്‍സിലിനു അന്ന് പോലീസിന്റെ പ്രശസ്തി പത്രവും ലഭിച്ചിരുന്നു.
നെയ്യാറ്റിന്‍കരയിലുണ്ടായ ദൗര്ഭാകര്യമായ സംഭവത്തില്‍ പോലീസിനു നേരേ വിമര്ശനമുണ്ടാവുന്ന സാഹചര്യത്തലാണ് അന്‍സില്‍ തീര്‍ത്ത മാതൃക സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.