കൊവിഡ് വാക്സിന് വിതരണത്തിന് കേരളം പൂര്‍ണ സജ്ജമായെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് ഏത് വാക്സിന് വിതരണം ചെയ്യണമെന്ന് തീരുമാനിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാനത്തെ കൊവിഡ് വ്യാപന നിരക്ക് പഠിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാനുമാണ് പഠനം. രോഗം വന്നു മാറിയവരില്‍ ആന്റിബോഡി സാന്നിധ്യമുണ്ടാകും. എത്രത്തോളം പേര്‍ക്ക് പ്രതിരോധ ശേഷി കൈവരിക്കാനായിട്ടുണ്ടെന്നാണ് പഠിക്കുന്നത്. പതിനെട്ട് വയസിന് മുകളിലുളള പന്ത്രണ്ടായിരത്തി ഒരുനൂറുപേരില്‍ ആന്റിബോഡി പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.