കോവിഡ് കാലത്തും യാത്രക്കാരെ പിഴിഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്; മാസം നാലു ലക്ഷം രൂപ പിരിച്ചെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് മെമോ

Keralam News

കോവിഡ് കാലത്തും ഉദ്യോഗസ്ഥര്‍ക്ക് വാഹന യാത്രക്കാരെ പിഴിയാന്‍ നിര്‍ദേശം. ഒരു മാസം അഞ്ഞൂറ് വാഹനങ്ങളില്‍ നിന്ന് പിഴ ഈടാക്കിയിരിക്കണമെന്നും നാലു ലക്ഷം രൂപ തികക്കണമെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൊടുത്തിട്ടുള്ള നിര്‍ദേശം. അങ്ങനെയെങ്കില്‍ 1500 വാഹനങ്ങളെങ്കിലും ഒരു ഉദ്യോഗസ്ഥന്‍ പരിശോധിക്കേണ്ടിവരും. 2019 നവംബര്‍ 25 നാണ് ടാര്‍ഗറ്റ് നിശ്ചയിച്ച് മോട്ടോര്‍വാഹനവകുപ്പ് ഉത്തരവിറക്കിയത്. കോവിഡ് കാരണം വാഹനങ്ങളുടെ എണ്ണം കുറഞ്ഞതോടെ വരുമാനവും കുറഞ്ഞു. ഇതു മൂലം നിസാര കാര്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ പിഴയീടാക്കുന്ന സ്ഥിതിയാണുള്ളത്.

പിന്നീട് വാഹനങ്ങള്‍ നിരത്തിലിറങ്ങിത്തുടങ്ങിയതോടെ നിസാരകാര്യങ്ങള്‍ക്ക് പോലും പിഴ ഈടാക്കിത്തുടങ്ങി. ഇതിനിനെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെയാണ് പരിശോധനയുടെ എണ്ണം കുറച്ചത്. ഇതാണ് ഉദ്യോഗസ്ഥര്‍ക്ക് വിനയായത്. ടാര്‍ഗറ്റ് തികയ്ക്കാത്തതിന്റ പേരില്‍ കോട്ടയം ജില്ലയിലെ 26 പേരോടാണ് മൂന്നുദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പോലും മെമോ നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ടാര്‍ഗറ്റ് നല്‍കിയിട്ടില്ലെന്ന മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ വാദം കൂടിയാണ് ഇതോടെ പൊളിയുന്നത്

Leave a Reply

Your email address will not be published. Required fields are marked *