ഓപ്പറേഷന്‍ സ്‌ക്രീന്‍: കൂളിംഗ് ഫിലിം പരിശോധന നിര്‍ത്തി വെച്ചു; പരിശോധന നിര്‍ത്തിയത് സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടാണെന്ന് ആക്ഷേപം

Keralam News

വാഹനങ്ങളില്‍ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള കൂളിങ് ഫിലിമും കര്‍ട്ടനും നീക്കാനായി മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍ സ്‌ക്രീന്‍ വാഹന പരിശോധന നിര്‍ത്തിവച്ചു. അഞ്ചുദിവസത്തിനിടെ
അയ്യായിരത്തോളം വാഹനങ്ങള്‍ക്ക് പിഴയിട്ടിരുന്നു. വാഹന ഉടമകള്‍ നിയമംപാലിക്കണമെന്ന് ഗതാഗത കമ്മിഷണര്‍ ആവശ്യപ്പെട്ടു. വാഹനങ്ങളില്‍ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള കൂളിങ് ഫിലിമും കര്‍ട്ടനും നീക്കാനായി മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ ആരംഭിച്ച പരിശോധന നിര്‍ത്തി. വാട്‌സാപിലൂടെയാണ് ഗതാഗത കമ്മീഷണര്‍ പരിശോധന നിര്‍ത്താന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചത്. രണ്ടു ദിവസമേ പരിശോധന ഉദ്ദേശിച്ചിരുന്നുള്ളുവെന്നും പരമാവധി വാഹനങ്ങള്‍ക്ക് പിഴയിട്ടെന്നുമാണ് കമ്മീഷണറുടെ വിശദീകരണം. അഞ്ചു ദിവസം കൊണ്ട് അയ്യായിരത്തോളം വാഹനങ്ങള്‍ക്കാണ് പിഴയിട്ടത്. മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വാഹനങ്ങളിലെ കര്‍ട്ടന്‍ നീക്കേണ്ടി വന്നു. അതേസമയം സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള സമര്‍ദം കാരണമാണ് പരിശോധന നിര്‍ത്തിയതെന്നും ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *