പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്നത് വ്യാജ വാര്‍ത്ത; വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ്

Keralam News

പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. പല ഓണ്‍ലൈന്‍ പത്രങ്ങളും വാര്‍ത്തായായും പ്രസിദ്ധീകരിച്ചിരുന്നു. പാര്‍ക്കുകളിലും മാളുകളിലും കുട്ടികളുമായി കറങ്ങുന്നവര്‍ ജാഗ്രത എന്ന രീതിയിലായിരുന്നു വാര്‍ത്ത പ്രചരിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ ഡോമിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *