പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്റെ സത്യാഗ്രഹം

Keralam News

പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജ്ഭവന് മുന്നില്‍ സത്യാഗ്രഹം അനുഷ്ഠിച്ചു. സിപിഐഎമ്മും ബിജെപിയും ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

മോദിയും പിണറായിയും സഞ്ചരിക്കുന്നത് മുതലാളിത്തത്തിന്റെ പാതയിലാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, കെപിസിസി ഭാരവാഹികള്‍, എംഎല്‍എമാര്‍ തുടങ്ങിയവരും സത്യാഗ്രഹം സമരത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *