അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതില്‍ സമാനതകളില്ലാത്ത വികസനം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

Keralam News

തിരുവനന്തപുരം: റോഡ് നിര്‍മാണം ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതില്‍ സമാനതകളില്ലാത്ത വികസനമാണ് സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കിഴങ്ങുവിളയില്‍ നടന്ന പള്ളിമണ്‍ ജി എച്ച് എസ് എസ്-പുലിയില സംഘം ജംഗ്ഷന്‍-കിഴങ്ങുവിള-പാലനിരപ്പ്-പഴങ്ങോലം സര്‍വീസ് സഹകരണ ബാങ്ക് ജംഗ്ഷന്‍ റോഡിന്റെ നിര്‍മാണോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
റോഡ് നിര്‍മാണ മേഖലയില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിരവധി റോഡുകളുടെ നിര്‍മാണവും പൂര്‍ത്തീകരണവും നടന്നുവരുന്നു. കേരളം സമസ്ത മേഖലകളിലും മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരുക്കുന്നത്, ഇതിന്റെ വിജയത്തില്‍ അടിസ്ഥാന-പശ്ചാത്തല സൗകര്യ വികസനം ഏറെ നിര്‍ണായകമാണ്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ സഹകരണവും പ്രാതിനിത്യവും അനിവാര്യമാണ്. മന്ത്രി പറഞ്ഞു.
പള്ളിമണ്‍ ജി എച്ച് എസ് എസ്-പുലിയില സംഘം ജംഗ്ഷന്‍- കിഴങ്ങുവിള-പാലനിരപ്പ്-പഴങ്ങോലം സര്‍വീസ് സഹകരണ ബാങ്ക് ജംഗ്ഷന്‍ റോഡിന്റെ നിര്‍മാണത്തിന് അഞ്ചു കോടി 60 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.
നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഗിരിജാകുമാരി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബി സുധാകരന്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സമിതി അധ്യക്ഷ ജിഷ അനില്‍, ക്ഷേമകാര്യ സമിതി അധ്യക്ഷന്‍ കെ ഉണ്ണികൃഷ്ണന്‍, നെടുമ്പന ഗ്രാമപഞ്ചായത്തംഗങ്ങളായ സുമ മോഹന്‍, ബി എസ് അജിത, താജ് കുമാര്‍, എ റഹിം, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് നാസറുദ്ദീന്‍, സെക്രട്ടറി ഹാരിസ് മുഹമ്മദ് കോയ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് സാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *