ഐ.ടി.ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് തുടക്കമിട്ടു: മുഖ്യമന്ത്രി

Keralam News

കേരളത്തിലെ ഐ.ടി.ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഞ്ച് പുതിയ ഐ.ടി.ഐകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 12 ഐ.ടി.ഐകള്‍ വൈകാതെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും. ഇവ രാജ്യത്തെ മുന്‍നിര വ്യാവസായിക പരിശീലന കേന്ദ്രങ്ങളായി അറിയപ്പെടും. 22 പുതിയ ഐ.ടി.ഐകളാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം ഐ.ടി.ഐകളുടെ അക്കാദമിക നിലവാരം ഉയര്‍ത്താനും നടപടികള്‍ സ്വീകരിച്ചു.
മികച്ച തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളാണ് പുതുതായി അനുവദിച്ചത്. ആധുനിക ട്രെയിഡുകളില്‍ അന്താരഷ്ട്ര നിലവാരത്തിലുള്ള പരിശീലനമാണ് ഉറപ്പാക്കുന്നത്. പുതിയ തൊഴില്‍ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് തൊഴില്‍ശേഷി വികസനത്തിന് വിപുലമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. വിവിധ തൊഴില്‍ നൈപുണ്യ വികസന കേന്ദ്രങ്ങളെ സംയോജിപ്പിച്ച് സംസ്ഥാന നൈപുണ്യ മിഷനായി കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് രൂപീകരിച്ചു. ഐ.ടി.ഐ ട്രെയിനികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. ഐ.ടി.ഐകള്‍ പ്രാദേശിക സാമ്പത്തിക വികാസത്തിന് മുതല്‍ക്കൂട്ടായ പ്രഥമിക ഗവേഷണ കേന്ദ്രങ്ങളാണ്. ഐ.ടി.ഐ പിരിശീലനം ലഭിച്ചവരുടെ സേവനം പ്രാദേശിക വികസനത്തിന് ലഭ്യമാക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്തെ പോരുവഴി, കുളത്തൂപ്പുഴ ഇടുക്കിയിലെ ഏലപ്പാറ, കരുണാപുരം മലപ്പുറത്തെ വാഴക്കാട് എന്നിവിടങ്ങളിലെ ഐ.ടി.ഐകളാണ് ഉദ്ഘാടനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *