കെഎസ്ആര്‍ടിസിക്കായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപനങ്ങള്‍ നടത്തിയത്.
കെഎസ്ആര്‍ടിസിയില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികയുടെ പത്തു ശതമാനമെങ്കിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിലാണിത്. 2021 മാര്‍ച്ചില്‍ മൂന്ന് ഗഡു ഡിഎ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ ജൂണ്‍ മുതല്‍ ശമ്പള പരിഷ്ക്കണം നടപ്പാക്കും. പിരിച്ചുവിടപ്പെട്ട കണ്ടക്ടര്‍മാരിലും ഡ്രൈവര്‍മാരിലും 10 വര്‍ഷം സര്‍വീസുള്ളവരെ കെയുആര്‍ടിസിയില്‍ സ്ഥിരപ്പെടുത്തും. സ്വിഫ്റ്റ് പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.