ഭരണത്തിന്റെ അവസാന കാലത്ത് ചില സൂക്കേടുകള്‍ ചില ഉദ്യോഗസ്ഥര്‍ക്കുണ്ടാകും, ഇഎംസിസി കരാര്‍ വിഷയത്തിലും അത് ഉണ്ടായിട്ടുണ്ടോ എന്ന് സംശയം: മന്ത്രി എ.കെ. ബാലന്‍

Keralam News

കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ എം.ഡി എന്‍ പ്രശാന്തിനെ പരോക്ഷമായി വിമര്‍ശിച്ച് നിയമ മന്ത്രി എ.കെ. ബാലന്‍. ഭരണത്തിന്റെ അവസാന കാലത്ത് ചില സൂക്കേടുകള്‍ ചില ഉദ്യോഗസ്ഥര്‍ക്കുണ്ടാകുമെന്നും ഇഎംസിസി കരാര്‍ വിഷയത്തിലും അത് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമെന്നും എ.കെ. ബാലന്‍ പറഞ്ഞു.

മന്ത്രിക്ക് മെമോറാണ്ടം കൊടുത്തയാള്‍ തന്നെയാണ് പ്രതിപക്ഷ നേതാവിന്റെ ഓഫിസില്‍ അത് എത്തിച്ചതെന്ന് ഇഎംസിസിയെ ലക്ഷ്യംവച്ചും മന്ത്രി പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക്എംഒയു ഒപ്പിടാന്‍സര്‍ക്കാരിന്റെ അനുമതി വേണ്ട. യുഡിഎഫ് കാലത്ത് പരസ്പരം കൈകൊടുത്തത് പോലും
എംഒയു ആക്കിയിട്ടുണ്ട്. എംഒയു ഒപ്പിട്ടെന്ന് കരുതി കരാര്‍ ആവില്ലെന്നും സര്‍ക്കാരിന്റെ പ്രഖ്യാപിത മത്സ്യ നയത്തില്‍ നിന്ന് അണുവിട പിന്നോട്ട് പോകില്ലെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് രാഹുല്‍ ഗാന്ധി വരുന്നതിന് മുന്നോടിയായി ജനവികാരം ഇളക്കിആളെ കൂട്ടുന്നതിനുള്ള പരിപാടിയാണ് ഇപ്പൊ നടക്കുന്നതെന്നും എ.കെ ബാലന്‍ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *