എസ്എന്‍സി ലാവ്ലിന്‍ കേസ് നീതിപൂര്‍വകമായി നടന്നില്ല: കെ. സുരേന്ദ്രന്‍

Keralam News

എസ്എന്‍സി ലാവ്ലിന്‍ കേസ് നീതിപൂര്‍വകമായി നടന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എ.കെ. ആന്റണി ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പിണറായി വിജയനെ സഹായിച്ചു. വിചാരണ കൂടാതെ പ്രതിയെ വിട്ടയച്ചത് നീതിന്യായ ചരിത്രത്തിലെ കറുത്ത ഏടെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. ലാവ്ലിന്‍ കേസ് അട്ടിമറിക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേസ് മാറ്റിയ നടപടി അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഐഎം- ബിജെപി കൂട്ടുകെട്ടാണ് ഈ നീക്കത്തിന് പിന്നിലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *