കവി വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു

Keralam News

പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി (81) അന്തരിച്ചു. തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം.
ഭാഷാപണ്ഡിതന്‍, വാഗ്മി, സാംസ്‌കാരിക ചിന്തകന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്നു.

തിരുവല്ലയിലെ ഇരിങ്ങോലില്‍ 1939 ജൂണ്‍ 2 നാണ് വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ ജനനം. കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം, ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളജ് എന്നിവിടങ്ങളില്‍ കോളജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സര്‍ക്കാര്‍ കോളജുകളില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ജോലി ചെയ്തു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതി സംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയില്‍ പ്രവര്‍ത്തിച്ച അദ്ദഹം 1997 ല്‍ മില്ലിനിയം കോണ്‍ഫറന്‍സ് അംഗമായിരുന്നു.

പത്മശ്രീ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം, വയലാര്‍ പുരസ്‌കാരം,
വള്ളത്തോള്‍ പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

പ്രധാനകൃതികള്‍- സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം (1958), പ്രണയ ഗീതങ്ങള്‍ (1971), ഭൂമിഗീതങ്ങള്‍ (1978),
ഇന്ത്യയെന്ന വികാരം (1979), മുഖമെവിടെ (1982), അപരാജിത (1984), ആരണ്യകം (1987), ഉജ്ജയിനിയിലെ രാപ്പകലുകള്‍ (1988), ചാരുലത (2000)

Leave a Reply

Your email address will not be published. Required fields are marked *