പിണറായിയെ അഭിനന്ദിച്ച്;ഒ.രാജഗോപാല്‍;കുമ്മനം പിന്‍ഗാമിയാണെന്നും പറയുന്നില്ലെന്നും

Keralam News Politics

തിരുവനന്തപുരം: നേമത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന്‍ പിന്‍ഗാമിയാണെന്ന് പറയുന്നില്ലെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ. പല മേഖലകളിലായി പ്രവര്‍ത്തിച്ച് നല്ല ജനസമ്മിതിയുള്ള നേതാവാണ് കുമ്മനം രാജശേഖരനെന്നും അദ്ദേഹം പറഞ്ഞു. പിന്‍ഗാമിയാണ് കുമ്മനം എന്ന് പറയുന്നില്ല. നേമത്ത് നിന്ന് സ്വയം മാറിയതാണ്.

ഞാനവിടെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഇപ്രാവശ്യം ഞാന്‍ മത്സരിക്കുന്നില്ലന്ന് തീരുമാനിച്ചു. പാര്‍ട്ടിയോടുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലൊന്നുമല്ല ഇത്തവണ മത്സരിക്കാത്തത്. എനിക്ക് പ്രായമായി, പുതിയ ആളുകള്‍ക്ക് അവസരം കൊടുക്കണം. പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലെല്ലാം ഭാഗമാകും” ഒ.രാജഗോപാല്‍ പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്ത നല്ല കാര്യങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഒ.രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ഞാന്‍ പ്രതിപക്ഷത്ത് തന്നെയാണ് നില്‍ക്കുന്നത്. എല്ലാത്തിനെയും കണ്ണടച്ച് എതിര്‍ക്കുക എന്നുള്ളത് എന്റെ രീതിയല്ല. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ അംഗീകരിക്കുക എന്നതാണ്. തെറ്റ് ചെയ്യുമ്പോള്‍ വിമര്‍ശിക്കുകയും വേണം” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *