തിരൂരങ്ങാടിയില്‍ അജിത്ത് കൊളാടിയെ മാറ്റി; നിയാസ് പുളിക്കലത്ത് സിപിഐ സ്വതന്ത്രന്‍

Keralam News Politics

തിരൂരങ്ങാടി: ആദ്യം പ്രഖ്യാപിച്ച അഡ്വ. അജിത്ത് കൊളാടിയെ മാറ്റാന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. നിയാസ് പുളിക്കലത്ത് സിപിഐ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും. മണ്ഡലത്തില്‍ ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത് കെ.പി.എ മജീദിനെയായിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മജീദിനെതിരെ പ്രതിഷധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. വിഷയം പാണക്കാട് വരെയെത്തി. തിരൂരങ്ങാടിയില്‍ മജീദിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് വിഷയത്തെ രാഷ്ട്രീയമായി സമീപിക്കാന്‍ സിപിഐ തീരുമാനിച്ചത്. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നിയാസ് പുളിക്കലത്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. നിയാസിന്റെ സ്ഥാനാര്‍ത്ഥിത്വം തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *