കൊച്ചി: കോണ്‍ഗ്രസ് നേതാവിന്റെ ഡ്രൈവര്‍ക്കെതിരെ പരാതി. തെരഞ്ഞെടുപ്പ് യോഗത്തിനായി കൂട്ടിക്കൊണ്ടു പോയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. വൈപ്പിന്‍ സ്വദേശിയായ യുവാവിനെതിരെ മുളവുകാട് പോലീസ് കേസെടുത്തു. കൊച്ചിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ ഡ്രൈവര്‍ക്കെതിരെയാണ് പരാതി.ഒളിവിലുള്ള പ്രതിയ്ക്കു വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
ഞായറാഴ്ച വൈകിട്ടു നടന്ന യോഗത്തിനായി വന്നപ്പോഴാണ് സംഭവം. തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കാനായാണ് 16 കാരനായ കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. എറണാകുളം നഗരത്തില്‍ നടന്ന പരിപാടിയ്ക്ക് ശേഷം നഗരത്തിലെ ബാറില്‍ നിന്ന് കുട്ടിയ്ക്ക് മദ്യം നല്കി.