ചരിത്രത്തിലാദ്യമായി പരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ മുമ്പ് ചോദ്യപേപ്പറുകള്‍ സ്‌കൂളുകളിലെത്തും

Keralam News

വീണ്ടുമൊരു പരീക്ഷാക്കാലം കൂടി വന്നുചേരുമ്പോള്‍ ജില്ലയില്‍ ഹയര്‍സെക്കന്ററി പരീക്ഷ എഴുതുന്നത് 39940 പേര്‍. 33,665 പേര്‍ ജനറലാണ്. ഇതില്‍ 16,553 പേര്‍ ആണ്‍കുട്ടികളും 17,112 പേര്‍ പെണ്‍കുട്ടികളുമാണ്. 39940ല്‍ 4118 പേര്‍ ഓപ്പണ്‍ സ്‌കൂളില്‍ നിന്നും 2157 പേര്‍ കംപാര്‍ട്ട്മെന്റല്‍ വിദ്യാര്‍ത്ഥികളുമാണ്.

പരീക്ഷകള്‍ ഏപ്രില്‍ എട്ടിന് ആരംഭിച്ച് ഏപ്രില്‍ 26 ന് അവസാനിക്കും. കര്‍ശന കോവിഡ് മാനദണ്ഡം പാലിച്ചാണ് പരീക്ഷ നടത്തുക. ഒരു ക്ലാസില്‍ 20 കുട്ടികള്‍ എന്ന രീതിയിലായിരിക്കും പരീക്ഷ എഴുതുക. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. തെര്‍മ്മല്‍ സ്‌കാന്‍ പരിശോധനയ്ക്ക് ശേഷമായിരിക്കും വിദ്യാര്‍ത്ഥികളെ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുക. ക്വറന്റീനില്‍ ഉള്ളവര്‍ക്ക് പ്രത്യേക മുറി സജീകരിക്കും. കേരളത്തിലെ ഹയര്‍സെക്കന്ററിയുടെ ചരിത്രത്തില്‍ ആദ്യമായി ഇത്തവണ പരീക്ഷക്ക് ഒരു മണിക്കൂര്‍ മുമ്പ് ചോദ്യപേപ്പര്‍ സ്‌കൂളില്‍ എത്തിച്ചു നല്‍കും. ബി ആര്‍ സി ഏരിയ തലത്തിലാണ് ചോദ്യപേപ്പര്‍ എത്തിച്ചു നല്‍കുക.

ഹയര്‍സെക്കന്ററിക്കൊപ്പം എസ് എസ് എല്‍ സി, വി എച്ച് എസ് ഇ പരീക്ഷകളും ഏപ്രില്‍ എട്ടിന് തന്നെയാണ് നടത്തുക. മാര്‍ച്ച് 17ന് തുടങ്ങാനിരുന്ന പരീക്ഷ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഏപ്രില്‍ എട്ടിലേക്ക് മാറ്റിയത്. പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ രാവിലെ 9.40 മുതല്‍ ഉച്ചയ്ക്ക് 12. 30 വരെയും പ്രാക്ടിക്കല്‍ ഉള്ള ബയോളജി, മ്യൂസിക് എന്നിവ ഒഴികെയുള്ള വിഷയങ്ങള്‍ 9.40 മുതല്‍ ഉച്ചയ്ക്ക് 12 വരെയുമായിരിക്കും. ബയോളജി (9.40 -12.10).

Leave a Reply

Your email address will not be published. Required fields are marked *