ജയരാജ് സംവിധാനം ചെയ്യ്ത് കാളിദാസ് ജയറാം നായകനായി എത്തുന്ന ചിത്രം ബാക്ക് പാക്കേഴ്സ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നു. ഒ ടി ടി പ്ലാറ്റ്ഫോമായ റൂട്ട്സിലൂടെ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ബാക്ക് പാക്കേഴ്സിന്റെ സ്ട്രീമിംഗ് ഇന്നുമുതല്‍ ആരംഭിക്കും. ചിത്രത്തിന്റെ സംവിധായകന് ജയരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു യഥാര്‍ത്ഥ ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം. അതേസമയം, വളരെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ കാളിദാസ് എത്തുന്നത്.
ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും ജയരാജ് തന്നെയാണ്. ഒരു രോഗം മൂലം മരണം കാത്തു കഴിയുന്ന രണ്ട് ആളുകള്‍ക്കിടയിലെ പ്രണയമാണ് സിനിമ പറയുന്നത്. സിനിമയുടെ ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ പ്രതീക്ഷകളും മനോഹരമായ സംഗീതവും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് സിനിമ. ജയരാജിന്റെ വരികള്‍ക്ക് സച്ചിന് ശങ്കറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമ ഇപ്പോള്‍ റിലീസ് ആകുന്ന വിവരം ജയരാജ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. സിനിമയിലെ ഗാനങ്ങള്‍ സൂരജ് സന്തോഷും അഖില ആനന്ദും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
ഡോ സുരേഷ് കുമാര്‍ മുട്ടത്ത് പ്രകൃതി പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. കാളിദാസ് ജയറാമിന്റെ നായികയായി ചിത്രത്തില്‍ എത്തുന്നത് കാര്‍ത്തിക നായരാണ്. രഞ്ജി പണിക്കര്‍, ശിവജിത്ത് പത്മനാഭന്, ജയകുമാര്‍, ശരണ്‍, ഉല്ലാസ്, പന്തളം, തോമസ് ജി കണ്ണമ്പുഴ, സബിത ജയരാജ്, മാസ്റ്റര്‍ കേശവ് ജയരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. റൂട്ട്സ് ഒ ടി ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന പ്രത്യേകതയും ബാക്ക് പാക്കേഴ്സിനുണ്ട്. ഇതുവരെ കാണാത്ത തരത്തിലുള്ള വേറിട്ട ഗെറ്റപ്പിലാണ് കാളിദാസ് ജയറാം സിനിമയില്‍ എത്തുന്നത്. അഭിനന്ദന് രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.