ധര്‍മ്മടം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് യു ഡി എഫ് സ്ഥാനാര്‍ഥിയായി കെ സുധാകരന് മുഖ്യമന്ത്രി പിണറായി വിജയന് എതിരാളിയായി മത്സരിക്കും. ധര്‍മടത്ത് മുഖ്യമന്ത്രിക്ക് എതിരെ ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്ത് ഇറക്കണമെന്ന ആവശ്യവുമായി പ്രാദേശിക നേതൃത്വം രംഗത്ത് എത്തിയിരുന്നു. ധര്‍മടത്തെ പ്രാദേശിക നേതാക്കള്‍ കെ സുധാകരന്റെ വീട്ടിലെത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു.
ധര്‍മടത്ത് ശക്തനായ സ്ഥാനാര്‍ഥിയെ ഇറക്കണമെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ധര്‍മടത്തെ പ്രാദേശിക നേതാക്കള്‍ കെ സുധാകരന്റെ വീട്ടില്‍ എത്തി. കെ സുധാകരന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രാദേശിക നേതാക്കള്‍ കെ സുധാകരനുമായി ചര്‍ച്ച നടത്തി.
കൂടിയാലോചനയ്ക്ക് ഒരു മണിക്കൂര്‍ സമയം വേണമെന്ന് സുധാകരന് ആവശ്യപ്പെട്ടു. ഇതിനിടെ സുധാകരനോട് മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. ഔദ്യോഗിക പ്രഖ്യാപനം ഒരു മണിക്കൂറിനുള്ളില്‍. ഹൈക്കമാന്‍ഡിനെ കൂടാതെ സംസ്ഥാന നേതൃത്വവും സുധാകരനോട് ഇക്കാര്യം ആവശ്യപ്പെട്ടു. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയെ കൈവിടില്ലെന്ന് സുധാകരന് വ്യക്തമാക്കി.