കുമ്മനം രാജശേഖരന്റെ വിലാസം ബിജെപി സംസ്ഥാന ഓഫീസ്; തെരഞ്ഞെടുപ്പ് സത്യവാങ് മൂലം വൈറല്‍

Keralam News Politics

തിരുവനന്തപുരം: നേമത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ സത്യവാങ്മൂലം സോഷ്യല്‍മീഡിയയില്‍ വൈറല്‍. സ്വന്തമായി വീട് ഇല്ല, സ്വന്തമായി വാഹനം ഇല്ല, ഏതെങ്കിലും വ്യക്തിയില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ സ്വീകരിക്കുകയോ കടം കൊടുക്കാനോ ഇല്ല, ബാധ്യതകള്‍ ഇല്ല, ജീവിത പങ്കാളി ഇല്ല, ഇന്‍ഷൂറന്‍സ് കമ്പനികളിലോ ബാങ്കിലോ നിക്ഷേപങ്ങള്‍ ഇല്ല, സ്വര്‍ണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളോ ഇല്ല തുടങ്ങി ഇല്ലായ്മയുടെ ഒരു നീണ്ട നിര സത്യവാങ്നമൂലത്തില്‍ കാണാം.

പാര്‍ട്ടി പദവി വഹിച്ചാല്‍ പോലും ലക്ഷങ്ങള്‍ സമ്പാദിക്കുന്ന രാഷ്ട്രീയക്കാര്‍ക്കിടയില്‍ അപവാദമായി മാറുകയാണ് കുമ്മനം രാജശേഖരന്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ജോലി രാജിവെച്ചാണ് കുമ്മനം ആര്‍ എസ് എസിന്റെ പ്രചാരകനായത്.

ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥിയായി മുന്‍പ് തിരുവനന്തപുരത്ത് മത്സരിച്ചിട്ടുള്ള കുമ്മനം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ കടുത്ത മത്സരമാണ് കാഴ്ച്ച വച്ചത്. 2016 ല്‍ വട്ടിയൂര്‍ക്കാവ് നിയേജക മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ എതിരാളിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *