വോട്ടു പോരട്ടെ എന്നു കരുതിയല്ല കിറ്റ് വിതരണം തുടങ്ങിയത്; പാവപ്പെട്ടവരുടെ അന്നം മുടക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

Keralam News Politics

പാവപ്പെട്ടവരുടെ അന്നം മുടക്കാന്‍ ഭക്ഷ്യക്കിറ്റ്, പെന്‍ഷന്‍ എന്നിവ മുടക്കാനാണ് ശ്രമ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ടു പോരട്ടെ എന്നു കരുതിയല്ല കിറ്റ് വിതരണം തുടങ്ങിയത്. ഏപ്രിലില്‍ വിതരണം ചെയ്യുന്നത് വിഷു കിറ്റാണെന്ന് പ്രതിപക്ഷ നേതാവിനോട് ആരാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി ചോദിച്ചു. എല്‍.ഡി.എഫ്, എന്‍.എസ്.എസിന്റെ ശത്രു പക്ഷത്ത് നില്‍ക്കുന്നവരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലര്‍ക്ക് അങ്ങനെ നിര്‍ത്താന്‍ ആഗ്രഹമുണ്ട്. ഇന്നലത്തെ തന്റെ പരാമശം ചിലര്‍ താന്‍ എന്‍.എസ്.എസിനെതിരെ കടുപ്പിച്ചു എന്ന നിലയില്‍ വ്യാഖ്യാനിച്ചു. എന്‍.എസ്.എസിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഏപ്രില്‍ ആറിന് മുന്‍പ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചിരുന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കേണ്ട ഭക്ഷ്യ ധാന്യം പൂഴി വെച്ച് തെരഞ്ഞെടുപ്പിന് മുന്‍പ് വിതരണം ചെയ്യുന്നു. നീക്കം തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *