തെരഞ്ഞെടുപ്പിനു സര്‍ക്കാര്‍ നിശ്ചയിച്ച ഡ്യൂട്ടി കഴിഞ്ഞാലും ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചു വെക്കുന്നു; ബസ് ജീവനക്കാര്‍ക്കും മാന്യമായാ പരിഗണന വേണമെന്ന് ബസ് ഉടമകള്‍

Keralam News

മലപ്പുറം: ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോവുന്ന ബസിലെ ജീവനക്കാര്‍ക്കും മാന്യമായ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടു. വോട്ടിങ് അവസാനിപ്പിച്ചു പെട്ടി എണ്ണല്‍ കേന്ദ്രത്തില്‍ എത്തുന്ന മുറക്ക് ഇലക്ഷന്‍ ഡ്യൂട്ടിക്ക് വേണ്ടി സര്‍ക്കാര്‍ വാടകക്ക് എടുത്ത ബസിന്റെയും ജീവനക്കാരുടെയും ഡ്യൂട്ടി അവസാനിക്കുന്നത്. എന്നാല്‍ പല ബസുകളും എണ്ണല്‍ കേന്ദ്രത്തില്‍ എത്തിയാലും വീണ്ടും പല സ്ഥലങ്ങളിലേക്കും ബസ് റിലീസ് ഓര്‍ഡര്‍ നല്‍കാതെ ഓടിക്കുക ആണ് ചോദ്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് റിലീസ് ഓര്‍ഡര്‍ ഒപ്പ് വെച്ചു നല്‍കാതെ പീഡിപ്പിക്കുന്നു സമീപനം ആണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോവുന്ന ഉദ്യോഗസ്ഥന്‍ക്ക് പിറ്റേ ദിവസം സര്‍ക്കാര്‍ ശമ്പളത്തോട് കൂടിയ അവധി അനുവദിക്കുമ്പോള്‍ ബസ് ജീവനക്കാരെ നേരം പുലരുന്ന വരെ പിടിച്ചു വെച്ചു പിറ്റേന്നു ബസ് ഓടാന്‍ പറ്റാത്ത അവസ്ഥ ആണ് ഉണ്ടാവുന്നത് ഈ ഇലക്ഷന് എങ്കിലും ആ അവസ്ഥ വരരുത് എന്നും ബസ് ജീവനക്കാരെ മനുഷ്യര്‍ ആയി കാണണമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റര്‍സ് ഓര്‍ഗനൈസേഷന്‍ മലപ്പുറം യൂണിറ്റ് സെക്രട്ടറി വാക്കിയത് കോയ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *