മഴപ്പേടി ഒഴിയാതെ കേരളം ; അഞ്ച് ദിവസത്തേക്ക് മുന്നറിയിപ്പ്

Keralam News

തിരുവനന്തപുരം : തെക്കൻ തമിഴ്‌നാട് തീരത്ത് രൂപം കൊണ്ട ചക്രവാതച്ചുഴിയെ തുടർന്ന് സംസ്ഥാനത്ത് വ്യാപകമായി ഇടി മിന്നലോടു കൂടിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ചു ദിവസം ജാഗ്രത പാലിക്കാനാണ് നിർദ്ദേശം. സാധാരണയിൽ കൂടുതൽ മഴ ലഭിക്കും. കൊല്ലം മുതല്‍ വയനാട് വരെ 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ അറിയിപ്പ് കേന്ദ്രം അറിയിച്ചു.. 25 ന് കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് നിലവിൽ മുന്നറിയിപ്പുകളില്ല