ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന

Keralam News

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന നടത്താന്‍ കോവിഡ് കോര്‍ കമ്മിറ്റി തീരുമാനം. ജില്ലാ ശരാശരിയെക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന. വൈറസ് ജനതികമാറ്റം പഠിക്കാന്‍ ജീനോം പഠനം നടത്താനും തീരുമാനം.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാ ജില്ലാ കളക്ടര്‍മാരും പങ്കെടുത്തു. പഞ്ചായത്തടിസ്ഥാനത്തിലായിരിക്കും പരിശോധന നടത്തുക. നിലവില്‍ ജില്ലയിലെ ആശുപത്രികളുടെയും ഐസിയുകളുടേയും അവസ്ഥ തൃപ്തികരമാണെന്നും യോഗം വിലയിരുത്തി. സംസ്ഥാനത്ത് നാളെയും മറ്റന്നാളും കൂട്ട പരിശോധന നടത്താന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3 ശതമാനത്തില്‍ എത്തിക്കാനാണ് സംസ്ഥാനം ലക്ഷ്യം വയ്ക്കുന്നത്.

നിലവില്‍ 15 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. മറ്റു സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ജീവനക്കാരെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാനും യോഗത്തില്‍ ധാരണയായി. രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ വാക്സിന്‍ എത്തുമെന്ന് കേന്ദ്രം വ്യക്തമാക്കിയതായി ചീഫ് സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *