വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് രക്തക്ഷാമം നേരിടാന്‍ സാധ്യത; വാക്‌സിന്‍ എടുക്കും മുമ്പേ രക്തം ദാനം ചെയ്യാം

Keralam News

മെയ് ഒന്നു മുതല്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ സ്വീകരിച്ചു തുടങ്ങാം. പക്ഷേ ഇതിനിടയില്‍ നാം ശ്രദ്ധിക്കാതെ പോവുന്ന ഒരു കാര്യമുണ്ട്. കോവിഡ് വാക്‌സിന്‍ എടുത്ത ഉടനെ രക്തം ദാനം ചെയ്യാന്‍ കഴിയില്ല. ഒരോ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞ ശേഷം മാത്രമേ രക്തദാനം നടത്താന്‍ കഴിയൂ. അതു കൊണ്ടു തന്നെ ഈ കാലയളവില്‍ ബ്ലഡ് ബാങ്കുകളില്‍ രക്തത്തിനു ക്ഷാമം നേരിടാന്‍ സാധ്യതയുണ്ട്. വാക്‌സിന്‍ എടുക്കുന്നതിനു മുമ്പ് തന്നെ പരമാവധി രകതം എടുത്ത് സൂക്ഷിച്ചു വെക്കുക എന്നതാണ് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള പോംവഴി. ഈ വിഷയത്തിനു വേണ്ടത്ര പ്രധാന്യം കൊടുത്തില്ലെങ്കില്‍ നാളെ പല രോഗികളും രക്തം ലഭിക്കാതെ ബുദ്ധിമുട്ടുന്നത് കാണേണ്ടി വരും.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഡോ. ഷിംന അസീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്:

മെയ് ഒന്നിന് തുടങ്ങുന്ന യുവജനങ്ങളുടെ കോവിഡ് വാക്സിനേഷന്‍ ഘട്ടവുമായി ബന്ധപ്പെട്ട് വന്നേക്കാവുന്നൊരു പ്രശ്നമുണ്ട്.
കോവിഡ് വാക്‌സിനേഷന്‍ എടുത്താല്‍ ഉടനെ രക്തം ദാനം ചെയ്യാന്‍ പറ്റില്ല. ദേശീയ രക്തദാന കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് വാക്സിനേഷന്‍ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞ് 28 ദിവസം കഴിഞ്ഞു മാത്രമേ രക്തദാനം ചെയ്യാന്‍ പാടുള്ളൂ എന്നാണ്. നിങ്ങള്‍ എടുക്കുന്നത് കോവാക്‌സിന്‍ ആയാലും കോവിഷീല്‍ഡ് ആയാലും ഇത് ബാധകമാണ്. കോവിഡ് രോഗം വന്ന് നെഗറ്റീവ് ആയാലും ഇത് പോലെ 28 ദിവസം കഴിഞ്ഞേ രക്തദാനം ചെയ്യാനാവൂ.
നമ്മുടെ നാട്ടില്‍ രക്തദാനം ചെയ്യുന്ന ഭൂരിഭാഗം പേരും 18-45 പ്രായപരിധിയില്‍ വരുന്നവരാണ്. അവര്‍ക്ക് ഒന്നാം തിയ്യതി വാക്‌സിനേഷന്‍ ലഭിച്ചു തുടങ്ങിയാല്‍ വാക്സിനേതായാലും ഫലത്തില്‍ ഏതാണ്ട് മൂന്നു മാസത്തോളം രക്തം ദാനം ചെയ്യാന്‍ പറ്റാതെ വരും.
‘ഓക്‌സിജന്‍ കിട്ടാതെ മരിച്ചു’ എന്ന് പറയുന്നത് പോലെ, ‘രക്തം കിട്ടാതെ രോഗി മരിച്ചു’ എന്ന് കേള്‍ക്കേണ്ട സ്ഥിതി വരാന്‍ ഇത് കാരണമായേക്കാം. കൊറോണ അല്ലാതെയും ഒരുപാട് രോഗങ്ങള്‍ പഴയ പടി ഇന്നും നമുക്ക് ചുറ്റുമുണ്ട്. വലിയൊരു നിഴല്‍ പോലെ നമ്മെ മൂടിയിരിക്കുന്ന പുത്തന്‍ മഹാമാരിയുടെ ഇരുട്ടില്‍ നില്‍ക്കുന്നത് കൊണ്ട് സ്വയമറിയാതെ അവയെല്ലാം നമ്മള്‍ അവഗണിച്ച് പോകുകയാണ്. അപകടങ്ങളുടെ ഇരകളും സ്ഥിരമായി രക്തം കയറ്റേണ്ടി വരുന്ന നിത്യരോഗികളും പല തരം ശസ്ത്രക്രിയകള്‍ക്ക് വിധേയരാകേണ്ടവരുമെല്ലാം പ്രതീക്ഷയോടെ നമ്മുടെ കണ്ണുകളിലേക്കുറ്റ് നോക്കുന്നുണ്ട്. മൂന്ന് മാസം പോയിട്ട് മൂന്ന് ദിവസം തികച്ച് അവരെ കാത്ത് നിര്‍ത്താനാവില്ല.
ഈ അവസ്ഥക്ക് ഒരു പ്രതിരോധമെന്നോണം, മെയ് ഒന്ന് മുതല്‍ വാക്‌സിന്‍ എടുക്കാന്‍ പോകുന്ന ഓരോരുത്തരും ദയവ് ചെയ്തു അടുത്തുള്ള ബ്ലഡ് ബാങ്കില്‍ ഉടനേ പോയി രക്തം ദാനം ചെയ്യുക. രക്തദാനക്യാമ്പുകളും ക്യാമ്പെയിനുമൊന്നും ഇപ്പോഴത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ പ്രായോഗികമല്ലാത്തതിനാല്‍ ഓരോരുത്തരും ഇതിനായി സ്വയം മുന്നിട്ടിറങ്ങുകയേ വഴിയുള്ളൂ.
ആണിനും പെണ്ണിനും രക്തം ദാനം ചെയ്യാന്‍ സാധിക്കും. ഇതൊരു ാലി’ െീിഹ്യ സംഗതിയൊന്നുമല്ല. ജീവന്‍ രക്ഷിക്കാന്‍ നമ്മളാല്‍ സാധിക്കുന്നതെല്ലാം ചെയ്യേണ്ട കാലമാണ്. ഒരു ദുരന്തം വരുമ്പോള്‍ ചേര്‍ന്ന് നിന്ന് തീരുമാനങ്ങള്‍ എടുത്തേ മതിയാകൂ. വിവേകത്തോടെ, മുന്‍കരുതലോടെ നീങ്ങിയേ മതിയാകൂ.
ദയവു ചെയ്ത്, നിങ്ങളുടെ ആദ്യ ഡോസ് വാസ്‌കിന്‍ സ്വീകരിക്കുന്നതിന് മുന്‍പ് ഒരു ജീവന് കൈത്തണലാകുക. അസാധാരണ സാഹചര്യങ്ങളില്‍ മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് ഇത്തരം ചില കര്‍മ്മങ്ങളാണ്.
അത് കൊണ്ട് തന്നെ, എന്നും നമ്മളുണ്ടായിട്ടുള്ളത് പോലെ നമുക്ക് നമ്മുടെ നാടിനൊപ്പം ശക്തമായിത്തന്നെ നില്‍ക്കാം.
സ്വയം സുരക്ഷിതരാകും മുന്‍പ് സഹജീവിയെക്കൂടി സുരക്ഷിതരാക്കാം. രക്തം ദാനം ചെയ്യാം. ഇതും വലിയൊരു പ്രതിരോധമാണ്…

Dr. Shimna AzeezEdit (25/04/2021)-

കോവിഡ് വാക്സിന്‍ ആദ്യഡോസ് കഴിഞ്ഞ് 28 ദിവസത്തിന് ശേഷവും രണ്ടാമത് ഡോസ് കഴിഞ്ഞ് 28 ദിവസത്തിന് ശേഷവും രക്തം ദാനം ചെയ്യാം എന്ന് കേരള ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ചആഠഇ സര്‍ക്കുലറില്‍ പറഞ്ഞതില്‍ ആരോഗ്യവകുപ്പ് വിശദീകരണം തരുമ്പോള്‍ കൂടുതല്‍ പ്രതീക്ഷയുള്ള സ്ഥിതിയാണ്. തീര്‍ച്ചയായും ഈ കോവിഡ് കാലത്ത് രക്തദാനം ചെയ്ത് മാതൃകയാകണം എന്നൊരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *