കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറവ്; പക്ഷേ ആശ്വസിക്കാനുള്ള വകയില്ല.. രോഗികളുടെ എണ്ണം കുറയാന്‍ കാരണമിതാണ്…

Health Keralam

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസങ്ങളിലും രണ്ടായിരത്തില്‍ താഴെ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പക്ഷേ ആശ്വസിക്കാനുള്ള വകയില്ല. ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞതാണ് കുറഞ്ഞ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള കാരണം. ഈ ദിവസങ്ങളില്‍ ടെസ്റ്റുകളുടെ എണ്ണം പകുതിയായി കുറഞ്ഞിട്ടുണ്ട്.

ഓഗസ്റ്റ് 31ന് 1,530 രോഗികള്‍, സെപ്റ്റംബര്‍ ഒന്നാം തീയതി 1,140, ഇന്നലെ 1,547 രോഗികള്‍ എന്നിങ്ങനെയായിരുന്നു കണക്ക്. മുന്‍ ദിവസങ്ങളിലെ രോഗികളുടെ എണ്ണം രണ്ടായിരത്തിലധികമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇത് ഗണ്യമായി കുറഞ്ഞു. മൂന്ന് ദിവസത്തില്‍ 18 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചതും. എന്നാല്‍ ഈ ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലും വലിയ രീതിയില്‍ കുറവുണ്ടായി.മുപ്പതിനായിരത്തിലധികം പേരെ പരിശോധിച്ചിരുന്ന സ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസവും 20,000ത്തില്‍ താഴെയാണ് പരിശോധനകളുടെ എണ്ണം.

1,140 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത ഒന്നാം തീയതി 14,137 സാമ്പിള്‍ മാത്രമാണ് പരിശോധിച്ചത്. പരിശോധന കുറയുന്നതനുസരിച്ച് രോഗികളുടെ എണ്ണവും കുറഞ്ഞെന്ന് ചുരുക്കം. തുടര്‍ച്ചയായ അവധി ദിവസങ്ങളായതിനാലാണ് പരിശോധനകളുടെ എണ്ണം കുറയാന്‍ കാരണമായി വിലയിരുത്തുന്നത്.
അതേസമയം ഈ മാസം കോവിഡ് രോഗികളുടെ എണ്ണം ഉയരുമെന്ന് തന്നെയാണ് വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *